അഫ്ഗാനിസ്ഥാനില്‍ ജനജീവിതം സാധാരണനിലയിലാക്കാന്‍ തീവ്രവാദത്തെ തുടച്ചു നീക്കണം: നരേന്ദ്ര മോഡി
Dec 4, 2016, 14:56 IST
ന്യൂഡല്‍ഹി: (www.kvartha.com 04.12.2016) അഫ്ഗാനിസ്ഥാനില്‍ ജനജീവിതം സാധാരണനിലയിലാക്കാന്‍ തീവ്രവാദത്തെ തുടച്ചു നീക്കണമെന്നും ഇത് രാജ്യന്തര സമൂഹത്തിന്റെ കടമയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഏഷ്യന്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ഇറാന്‍, സ്ലൊവാക്കിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വാക്കുകളിലൊതുക്കാതെ ഭീകരവാദത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം. അതിന് ഓരോ രാജ്യങ്ങളും തയ്യാറാകണം. ഭീകരര്‍ക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവള മൊരുക്കിയും സാമ്പത്തിക സഹായം നല്‍കിയും പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ കൂടിയേ തീരൂവെന്ന് മോഡി വ്യക്തമായി.
അതേസമയം, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ സാന്നിധ്യത്തിലായിരുന്നു ഗനിയുടെ വിമര്‍ശനം.
Keywords : New Delhi, Prime Minister, Narendra Modi, National, Afghanistan, Pakistan, Terrorism, Heart of Asia Conference: Inaction against terror will only embolden terrorists: PM Narendra Modi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.