ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യത; താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഡെല്‍ഹിയില്‍ യെലോ അലേര്‍ട്

 



ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ ഇനി നേരിടേണ്ടി വരിക കടുത്ത ചൂട്. വരുന്ന 10 ദിവസം  ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് സൂചന. ചൂട് കടുത്ത പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലേര്‍ട് നല്‍കി. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. 

ഇപ്പോള്‍തന്നെ ഉത്തരേന്‍ഡ്യയില്‍ പലസംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി കടന്നിട്ടുണ്ട്. ഏപ്രില്‍ എട്ട് ആകുമ്പോഴേക്കും താപനില 42 ഡിഗ്രിയില്‍ വരെയെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്‍ഡ്യയില്‍ ചൂട് ഉയരുന്നത്.

ഡെല്‍ഹി, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്താന്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പടിഞ്ഞാറന്‍ രാജസ്താന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡെല്‍ഹിയിലെയും ഒറ്റപ്പെട്ട പോകറ്റുകളിലും ഉഷ്ണതരംഗം ശക്തമാകുമെന്നാണ് റിപോര്‍ടുകള്‍. 

ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യത; താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഡെല്‍ഹിയില്‍ യെലോ അലേര്‍ട്


രാജസ്താനിലെ ബാര്‍മറിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 43.6 ഡിഗ്രി സെല്‍ഷ്യസാണ് ബാല്‍മറില്‍ രേഖപ്പെടുത്തിയത്. 

ഹിമാചല്‍ പ്രദേശ്, ജമ്മു, വിദര്‍ഭ, ഗുജറാത് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്താന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചൂട് ഉയരും. 

അതേസമയം കേരളം ഉള്‍പെടെയുള്ള പല ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. 

Keywords:  News, National, India, New Delhi, Alerts, Top-Headlines, Heatwaves for next 10 days in Delhi, Met department issues yellow alert; maximum temperature to reach 42 degrees Celsius
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia