Trains | ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം: കേരളത്തിലൂടെ ഓടുന്ന 3 ട്രെയിനുകള്‍ റദ്ദാക്കി റെയിൽവേ 

 
Heavy Rains Cause Widespread Disruptions in South India
Heavy Rains Cause Widespread Disruptions in South India

Photo Credit: Facebook/ Kerala Railway News

റെയിൽ പാളങ്ങൾ വെള്ളത്തിനടിയിലായി
രണ്ട് സംസ്ഥാനങ്ങളിലും സ്‌കൂളുകൾ അടച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എൻഡിആർഎഫ് ടീമുകൾ 

പാലക്കാട്: (KVARTHA) കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ റെയിൽവേ ഗതാഗതം തടസപ്പെട്ടു. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ 

സെപ്റ്റംബർ രണ്ടിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി - കോർബ എക്സ്പ്രസ്, ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ - എറണാകുളം എക്സ്പ്രസ്, സെപ്റ്റംബർ നാലിന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം - ബിലാസ്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു

24 പേർ മരണപ്പെട്ടു

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വിവിധ പ്രദേശങ്ങൾ വെള്ളത്തിനടയിലായി. ഇതുവരെ 24 പേർ മരണപ്പെട്ടു. തെലങ്കാനയിൽ ഒമ്പതും ആന്ധ്രയിൽ 15 പേരുമാണ് മരണപ്പെട്ടത്. രണ്ട് സംസ്ഥാനങ്ങളിലും  തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയാണ്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്വകാര്യ കമ്പനികളിൽ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. രണ്ട് സംസ്ഥാനങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. എൻഡിആർഎഫിൻ്റെ 26 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ നൂറുകണക്കിന് ട്രെയിനുകൾ റദ്ദാക്കപ്പെട്ടു. ഇതോടൊപ്പം, റോഡുകളും വെള്ളത്തിലായതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ജനജീവനം താളം തെറ്റി. കാലാവസ്ഥാ പ്രവചനം അനുസരിച്ച് അടുത്ത ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ മഴ തുടരാനുള്ള സാധ്യതയുണ്ട്.

#SouthIndiaFloods #TrainCancellations #AndhraPradesh #Telangana #NDRF #DisasterRelief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia