ഹെലികോപ്റ്റര്‍ ഇടപാട്: രേഖകളെല്ലാം പാര്‍ലമെന്റില്‍ വെക്കാമെന്ന് ആന്റണി
Feb 19, 2013, 17:52 IST
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും പാര്‍ലമെന്റിനു മുന്നില്‍ വെക്കാമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും കൈകള്‍ ശുദ്ധമാണെന്നും ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇറ്റലിയില്‍ നിന്നും ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ കുറ്റക്കാരാണെന്നു കാണുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. എന്നാല്‍ കുറ്റം ചെയ്തു എന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിക്കണം.
ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദേശമന്ത്രാലയവുമായി പ്രതിരോധ മന്ത്രാലയത്തിന് അഭിപ്രായഭിന്നതയില്ലെന്നും സര്‍ക്കാറിന് ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര വലിയ കരാര്‍ ആയാലും അഴിമതി ഉണ്ടെന്ന് കണ്ടാല്‍ അത് റദ്ദാക്കും. കരാര്‍ റദ്ദാക്കാനുള്ള തീരുമാനം ആന്റണി സ്വയം എടുത്തതാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.
അതിവിശിഷ്ട വ്യക്തികള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റലിയില്‍നിന്ന് 12 അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിന്റെ മറവില്‍ പത്തുശതമാനം കോഴ ഇടപാട് നടന്നെന്ന ആരോപണം യു.പി.എ സര്‍ക്കാറിനെ ഉലച്ച സാഹചര്യത്തിലാണ് ആന്റണി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത്.
ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ അന്വേഷണവും അറസ്റ്റും നടന്നതിന് പിന്നാലെ ആന്റണി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇറ്റലിയില്‍നിന്ന് രേഖകള്‍ സംഘടിപ്പിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇറ്റലിയിലേക്ക് പുറപ്പെടുകയും ചെയ്തു.
ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ നടപടി സ്വീകരിച്ചുവെന്നാണ് ആന്റണി പറയുന്നത്.
ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടതില്ലെന്നും, മറ്റന്നാള്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോപ്റ്റര്‍ കോഴ വലിയ വിഷയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Defence minister a.k. Antony says that there is no need for resignation arises in the helicopter issue. all documents will put on parliament table, defence minister says in a press meet in new Delhi. the government have nothing to hide. the culprits were punished after we get enough evidences from Italy.
Keywords: Helicopter, Corruption, Parliament, A.K Antony, New Delhi, Press meet, Italy, Arrest, C.B.I, Resignation, Conference, National, Order, Report, Allegation,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.