ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് വീണ് കാണാതായ അനിലിന്റെ മൃതദേഹവും കണ്ടെത്തി
Nov 10, 2016, 11:01 IST
ബംഗളൂരു: (www.kvartha.com 10.11.2016) ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് വീണ് കാണാതായ അനില്‍ വര്‍മയുടെ മൃതദേഹവും കണ്ടെത്തി. കാണാതായ മറ്റൊരു നടനായ രാഘവ ഉദയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
അപകടം നടന്ന് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. നവംബര്‍ ആറിനായിരുന്നു അപകടം നടന്നത്. ദുനിയാ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു ദുരന്തം. ദുനിയാ വിജയ് അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടിരുന്നു.
രാമനഗര ജില്ലയിലെ തിപ്പനഗൊണ്ട ഹള്ളി തടാകത്തിനു മുകളില്‍ ഹെലികോപ്റ്ററില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നായകന് ദുനിയാ വിജയ്യും വില്ലന്‍വേഷം ചെയ്യുന്ന ഉദയ്യും അനിലും തടാകത്തിലേക്ക് എടുത്തുചാടി. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ദുനിയാ വിജയ് കരയിലേക്ക്
നീന്തിക്കയറിയെങ്കിലും മറ്റു രണ്ടു പേരും തടാകത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
രാമനഗര ജില്ലയിലെ തിപ്പനഗൊണ്ട ഹള്ളി തടാകത്തിനു മുകളില്‍ ഹെലികോപ്റ്ററില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നായകന് ദുനിയാ വിജയ്യും വില്ലന്‍വേഷം ചെയ്യുന്ന ഉദയ്യും അനിലും തടാകത്തിലേക്ക് എടുത്തുചാടി. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ദുനിയാ വിജയ് കരയിലേക്ക്
തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും അന്ന് നടന്മാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ ചിത്രീകരണം നടത്തിയതിന്റെ പേരില്‍ നിര്‍മാതാവിനും സംവിധായകനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിര്‍മാതാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.
Keywords: Helicopter tragedy: Raghava Uday and Anil's bodies fished out, Swimming, Tragedy, Producer, Bangalore, Karnataka, Actor, Director, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.