കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ സിനിമകള്‍ ബഹിഷ്‌കരിക്കും; ബോളിവുഡ് താരങ്ങള്‍ക്ക് രാജ് താക്കറെയുടെ ഭീഷണി
Sep 9, 2015, 13:05 IST
മഹാരാഷ്ട്ര: (www.kvartha.com 09.09.2015) കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് ബോളിവുഡ് താരങ്ങള്‍ക്ക് രാജ് താക്കറെയുടെ ഭീഷണി. കര്‍ഷകരെ സഹായിക്കാത്തപക്ഷം താരങ്ങളുടെ ഒരു സിനിമകളും പുറത്തിറക്കാന്‍ നവനിര്‍മാണ്‍ സേന അനുവദിക്കില്ലെന്നും തങ്ങളെ കൊണ്ട് അതു ചെയ്യിക്കരുതെന്നുമാണ് രാജ് താക്കറെയുടെ ഭീഷണി.
മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച തുടരുന്നതിനാല്‍ കര്‍ഷക കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇവരെ സഹായിക്കാന്‍ കോടികള്‍ സമ്പാദിക്കുന്ന ബോളിവുഡ് താരങ്ങള്‍ തയ്യാറാകണമെന്നാണ് താക്കറെയുടെ വാദം. തന്റെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ താരങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നും രാജ് താക്കറെ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച് നവനിര്‍മാണ്‍ സേനയുടെ പേരില്‍ ചൊവ്വാഴ്ച രാജ് താക്കറെ സിനിമാ താരങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിലാണ് താക്കറെ താരങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമല്ല നിര്‍മ്മാതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കും ഭീഷണി ബാധകമാണ്. വരള്‍ച്ച മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണെന്നും ഇതൊന്നും കണ്ടില്ലെന്നു വെക്കരുതെന്നും രാജ് താക്കറെ പറയുന്നു. ഇതില്‍ കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന മറാത്തവാഡയിലെ കര്‍ഷകരെ കാര്യമായി തന്നെ സഹായിക്കണമെന്നും രാജ് താക്കറെ പറയുന്നുണ്ട്.
അതേസമയം അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, മറാത്തി നടന്‍മാരായ നാനാ പട്ക്കര്‍, മകരന്ദ് അനസ്പുറെ
എന്നിവര്‍ പാവപ്പെട്ടവര്‍ക്ക് കൈ താങ്ങായി സമൂഹത്തില്‍ മുന്നിട്ടിറങ്ങുമ്പോള്‍ മറ്റു താരങ്ങളും അവര്‍ക്ക് മാതൃകയാകണമെന്നും നവനിര്‍മ്മാണ്‍ ചിത്രപത് കര്‍മചാരി സേനയുടെ പ്രസിഡന്റ് അമേയ ഖോപ്കര്‍ പറയുന്നത്.
കര്‍ഷകരുടെ കഠിനാദ്വാനത്തിന്റെ ഫലമായാണ് നമ്മളെല്ലാവരും വയര്‍നിറയെ ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ പരിതാപകരമായ അവസ്ഥ ആരും കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവനിര്‍മ്മാണ്‍ സേന ഇതിനോടകം തന്നെ 26 കുടുംബങ്ങള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ എത്തിച്ചിട്ടുണ്ട്. സിനിമാതാരങ്ങളായ മഹേഷ് മഞ്ജറേക്കര്‍, അഭയ് ഗാഡ്ഗില്‍ എന്നിവര്‍ 50 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
Keywords: Help farmers or face ban on films, MNS tells Bollywood, Maharashtra, Threatened, Letter, National.

Also Read:
നെല്ലിക്കുന്നില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്
Keywords: Help farmers or face ban on films, MNS tells Bollywood, Maharashtra, Threatened, Letter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.