Accidental Death | ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച 10ാം ക്ലാസ് വിദ്യാര്‍ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
Dec 30, 2023, 11:23 IST
ചെന്നൈ: (KVARTHA) ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. 14 കാരനായ മാങ്ങാട് സ്വദേശി ടി ഗണേഷാണ് മരിച്ചത്. വടപളനിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ കോയമ്പേട് ട്രാഫിക് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
ആര്‍കോട് റോഡില്‍ വച്ചാണ് അപകടം നടന്നത്. സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് ഭക്ഷണവുമായി പോകുകയായിരുന്ന വാന്‍, ഗണേഷ് ഓടിച്ചിരുന്ന ബൈകുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഗണേശിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതോടെ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ വാന്‍ ഡ്രൈവര്‍ അര്‍ജുനനെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: News, National, National-News, Accident-News, Regional-News, 14 Year Old, Died, Accident, Road, Accidental Death, Riding, Bike, Helmet, Chennai News, Tamil Nadu News, Death, Minor Boy, Chennai: 14-Year-Old Boy Dies in Car Accident While Riding Without Helmet in Chennai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.