മരണത്തിന് ഊഴം കാത്തു ഭര്‍ത്താവ്; ഭാര്യ അപ്പോഴും പ്രാര്‍ഥിച്ചത് അത്ഭുതം സംഭവിക്കാന്‍, എന്നിട്ട് സംഭവിച്ചോ?

 


ന്യൂഡല്‍ഹി: (www.kvartha.com 17.08.2015) മുംബൈ ആക്രമണ കേസിലെ പ്രതി യാക്കൂബ് മേമന്‍ തന്റെ വധശിക്ഷ റദ്ദാക്കാന്‍ അവസാന ശ്രമവും നടത്തി പരാജയപ്പെട്ട രാത്രി. അന്ന് ഏറെ വൈകിയാണെങ്കിലും അയാളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ഇതേസമയം, ഒഹ്‌ലയ്ക്കടുത്ത പ്രദേശത്തെ തന്റെ ഒറ്റമുറി വീട്ടില്‍ ഒരു സ്ത്രീ പ്രാര്‍ഥനയിലായിരുന്നു, എന്തെങ്കിലും അത്ഭുതം സംഭവിക്കാന്‍.

റഹ്മാനാ യൂസഫ് ഫറൂഖി എന്ന യുവതി ദൈവത്തോട് യാചിച്ചത് തന്റെ ഭര്‍ത്താവിന് വേണ്ടിയാണ്. 2000 ഡിസംബര്‍ 25ലെ റെഡ്‌ഫോര്‍ട്ട് ആക്രമണക്കേസിലെ പ്രതി മെഹ്ദ് ആരിഫിന്റെ ഭാര്യയായിരുന്നു അവര്‍.

പാകിസ്ഥാനിയായ അയാള്‍ ലക്ഷ്‌കര്‍ ഇ തോയിബ സംഘത്തിനൊപ്പമെത്തി കോട്ട തകര്‍ക്കുകയും മൂന്ന് സൈനികരെ വധിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് 15 വര്‍ഷമായി ഇയാള്‍ ജയിലിലായിരുന്നു. മെഹ്ദ് ആരിഫിന്റെ വധശിക്ഷയും ഏത് നിമിവും നടപ്പിലാക്കാമെന്നു അയാളുടെ ഭാര്യ ഭയപ്പെട്ടിരുന്നു.

മേമനെ വെറുതേ വിട്ടാല്‍ ആരിഫിനെയും മോചിപ്പിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ഇപ്പോഴും ഞാന്‍ ആ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്. കോടതി ഒന്നു കൂടി ഈ കേസ് പരിഗണിച്ചാല്‍ അവര്‍ക്ക് സത്യം മനസിലാകുമെന്നും 43കാരിയായ റഹ്മാന പ്രതീക്ഷയോടെ പറയുന്നു.

മരണത്തിന് ഊഴം കാത്തു ഭര്‍ത്താവ്; ഭാര്യ അപ്പോഴും പ്രാര്‍ഥിച്ചത് അത്ഭുതം സംഭവിക്കാന്‍, എന്നിട്ട് സംഭവിച്ചോ?

SUMMARY: When Yakub Memon's made a final attempt to prevent his execution, getting a Supreme Court bench to convene past midnight, a woman sat alone in her single-room home in New Delhi's Okhla neighbourhood praying for a miracle. Rehmana Yusuf Farukhi's worries were very personal. Her husband Mohd Arif, a Pakistani national, is on death row for his alleged role in the Red Fort attack of December 25, 2000, when alleged Lashkar-e-Toiba militants stormed the complex, killing three Army men, and escaped. Arif has been in Tihar for almost 15 years and she fears he is next in line for execution 'anytime now'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia