Delivery app categories | ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് ഈ 10 കാര്യങ്ങൾ
Sep 3, 2022, 11:06 IST
ന്യൂഡെൽഹി: (www.kvartha.com) ഓൺലൈൻ ഡെലിവെറി ആപുകൾ ഇൻഡ്യയിൽ ജനപ്രിയമായി കഴിഞ്ഞു. കോവിഡിന് ശേഷമുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണിത്. ഭക്ഷണ പാനീയങ്ങൾക്ക് പുറമെ രസകരമെന്നു പറയട്ടെ, ഡോക്യുമെന്റുകളുമാണ് ഏറ്റവുമധികം ഡെലിവറി ചെയ്യുന്ന ഇനങ്ങൾ. മരുന്നുകൾ പോലുള്ള അതീവ പ്രാധാന്യമുള്ള ഇനങ്ങളും ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഓർഡറുകൾ ഇൻഡ്യയിലെ വിവിധ ആപുകൾ വഴി പ്രോസസ് ചെയ്യുകയും പാക് ചെയ്യുകയും ഡെലിവറി ചെയ്യുകയും ചെയ്യുന്നു.
ഇപ്പോൾ എല്ലാ പ്രായത്തിലുമുള്ള ഇൻഡ്യക്കാരും പലചരക്ക് സാധനങ്ങൾ മുതൽ ഭക്ഷണം, വസ്ത്രങ്ങൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ലാപ്‌ടോപുകൾ, മൊബൈൽ ഫോണുകൾ, മരുന്നുകൾ എന്നിവയെല്ലാം വാതിൽപ്പടിയിൽ എത്തിക്കുന്നതിന് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. ഇൻഡ്യയിലെ 20,000 ഡെലിവറി പങ്കാളികളുള്ള ബോസോയുടെ (പഴയ WeFast) കണക്കുകൾ പ്രകാരം ഇൻഡ്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന മികച്ച 10 ഉൽപന്ന വിഭാഗങ്ങൾ ഏതൊക്കെയെന്ന് അറിയാം.
1. ഭക്ഷണ പാനീയങ്ങൾ: 35.5 ശതമാനം
ബോസോയുടെ കണക്കുകൾ പ്രകാരം ഭക്ഷണവും പാനീയങ്ങളും ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്യുന്ന ഉൽപന്ന വിഭാഗമായി മുന്നിലാണ്. ഡെൽഹി, ഹൈദരാബാദ്, ബെംഗ്ളുറു, മുംബൈ എന്നീ നാല് നഗരങ്ങളിൽ മൂന്നെണ്ണത്തിൽ ഇത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡെൽഹിക്ക് മാത്രമാണ് അപവാദം.
2. ഡോക്യുമെന്റുകൾ: 26.5 ശതമാനം
ഓൺലൈൻ ലോജിസ്റ്റിക് സേവനങ്ങൾ വഴി ഡോക്യുമെന്റുകൾ പങ്കിടുന്നതിലെ വർധനവ് ശ്രദ്ധേയമാണ്, അഖിലേന്ത്യാ തലത്തിൽ, ഡോക്യുമെന്റുകൾ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിഭാഗമാണ്. ഡെൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇത് മൂന്നാം സ്ഥാനവും ബെംഗ്ളൂറിലെ ഏറ്റവും ജനപ്രിയ ഉൽപന്ന വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.
3. മധുര പലഹാരങ്ങൾ: 24 ശതമാനം
ഭക്ഷണം കഴിഞ്ഞാൽ ഇൻഡ്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്നത് മധുരപലഹാരങ്ങളും മറ്റുപലഹാരങ്ങളുമാണ്.
4. വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും: 19 ശതമാനം
എല്ലാ മുൻനിര നഗരങ്ങളിലെയും മികച്ച മൂന്ന് ഉൽപന്ന വിഭാഗങ്ങളിൽ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും മുൻപതിയിലാണ്. ഡെൽഹിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിഭാഗത്തിൽ വസ്ത്രങ്ങൾ ഒന്നാം സ്ഥാനം നേടി.
5. സമ്മാനങ്ങൾ: 13 ശതമാനം
സമ്മാനങ്ങളും സുവനീറുകളും ഇൻഡ്യയിലെ ഏറ്റവും ജനപ്രിയമായ അഞ്ചാമത്തെ ഉൽപന്ന ഡെലിവറി വിഭാഗമാണ്.
6. പലചരക്ക് സാധനങ്ങൾ: 12 ശതമാനം
കൂടുതൽ കൂടുതൽ ഇൻഡ്യക്കാർ പലചരക്ക് സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നു. ആദ്യ നാല് നഗരങ്ങളിൽ ഇത് നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങൾ കൈവശപ്പെടുത്തി.
7. തുണിത്തരങ്ങൾ: 12 ശതമാനം
ഇൻഡ്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഏഴാമത്തെ ഉൽപന്ന വിഭാഗമാണ് തുണിത്തരങ്ങൾ.
8. ഇലക്ട്രോണിക്സ്: 11 ശതമാനം
ഡെലിവറി ആപുകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാകുമ്പോൾ, ഉപഭോക്താക്കൾ കൂടുതൽ ഇലക്ട്രോണിക് ഇനങ്ങൾ വാങ്ങാൻ ആപുകൾ തെരഞ്ഞെടുക്കുന്നു.
9. മരുന്നുകൾ: 10.5 ശതമാനം
മരുന്നുകൾ ദേശീയ തലത്തിൽ ഏറ്റവും ജനപ്രിയമായ ഒമ്പതാമത്തെ ഉൽപന്ന വിഭാഗമായി ഉയർന്നു, അതേസമയം മികച്ച നാല് നഗരങ്ങളിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങൾ സ്വന്തമാക്കി.
10. ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ: എട്ട് ശതമാനം
ഏറ്റവും ജനപ്രിയ ഉൽപന്ന വിഭാഗങ്ങളുടെ പട്ടികയിൽ ഹെൽത്കെയർ ഉൽപന്നങ്ങൾ അന്തിമ സ്ഥാനം നേടി.

Keywords: COVID-19, Top-Headlines, Dress, New Delhi, Shop, National, News, Electronics Products, Online, Application, India, Food, Here are the Top 10 delivery app categories in India today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.