Ship Employees | ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് 11 മണിക്കൂറുകള്‍ക്ക് ശേഷം കുടിവെള്ളവും ഭക്ഷണവും എത്തിച്ചു; തടവുകാരെ കാണാന്‍ ഇന്‍ഡ്യന്‍ എംബസി അധികൃതരെ അനുവദിക്കാതെ സൈന്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ പതിനൊന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുടിവെള്ളവും ഭക്ഷണവും എത്തിച്ചു. ഇന്‍ഡ്യന്‍ എംബസി അധികൃതരാണ് കപ്പല്‍ ജീവനക്കാര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചത്. 

ഇവ ജീവനക്കാര്‍ക്ക് നേരിട്ട് നല്‍കാതെ ഗിനി നേവിക്ക് കൈമാറുകയായിരുന്നു. ജീവനക്കാരെ കാണാന്‍ എംബസി അധികൃതരെ അനുവദിച്ചില്ല. 10 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ സൈന്യം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല.

Ship Employees | ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് 11 മണിക്കൂറുകള്‍ക്ക് ശേഷം കുടിവെള്ളവും ഭക്ഷണവും എത്തിച്ചു; തടവുകാരെ കാണാന്‍ ഇന്‍ഡ്യന്‍ എംബസി അധികൃതരെ അനുവദിക്കാതെ സൈന്യം

ഹീറോയിക് ഇഡുന്‍ കപ്പലിലെ തടവിലായ ജീവനക്കാരെ വിമാനത്തില്‍ നൈജീരിയക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടെന്നാണ് വ്യക്തമാകുന്നത്. തടവില്‍ കഴിയുന്ന ജീവനക്കാരുടെ പാസ്‌പോര്‍ട് സൈന്യം വാങ്ങിയിട്ടുണ്ട്. തടവിലായ പതിനഞ്ച് ഇന്‍ഡ്യക്കാരെയും എക്വറ്റോറിയല്‍ ഗിനി വീണ്ടും തടവ് കേന്ദ്രത്തിലാക്കിയിട്ടുണ്ട്.

ഇവിടെ ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത സാഹചര്യമാണെന്നും നൈജീരിയയിലേക്ക് കൈമാറുമോയെന്ന ആശങ്കയുണ്ടെന്നും ക്യാപ്റ്റന്‍ തനൂജ് മേത നേരത്തെ പ്രതികരിച്ചിരുന്നു. സമുദ്രാതിര്‍ത്തി ലംഘച്ചെന്ന പേരില്‍ പിടിയിലായ ചരക്ക് കപ്പലില്‍ നിന്ന് തിങ്കാഴ്ച അറസ്റ്റ് ചെയ്തു കൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയല്‍ ഗിനി സൈന്യം തിരികെ കപ്പലില്‍ എത്തിച്ചിട്ടുണ്ട്.

സനു ജോസിനെ നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരുന്നു സഹപ്രവര്‍ത്തകര്‍. ഏറെ നേരത്തിനൊടുവിലാണ് സനുവിനെ സ്വന്തം കപ്പലില്‍ തിരികെ എത്തിച്ചത്.

നൈജീരിയന്‍ സമുദ്രാതിര്‍ത്തി കടന്ന കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്നാണ് എക്വറ്റോറിയല്‍ ഗിനി സര്‍കാരിന്റെ ഔദ്യോഗിക പ്രതികരണം. വൈസ് പ്രസിഡന്റ് ടെഡി ന്‍ഗ്വേമ ഇത് സംബന്ധിച്ച് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ജീവനക്കാരെ മോചിപ്പിക്കുന്നതിനായി നേരത്തെ കപ്പല്‍ കംപനി ഉടമകള്‍ മോചന ദ്രവ്യം നല്‍കിയിരുന്നു. എന്നിട്ടും വിടാതെ തടവില്‍ പാര്‍പിക്കുകയാണ് ചെയ്തത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ളവര്‍ തടവിലായ മലയാളികളടക്കമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.

Keywords: Heroic Idun ship Malayalee Chief officer and other Indians got water and food after 11 hours, New Delhi, News, Trending, Food, Drinking Water, Ship, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia