ഷൂവില്‍ ഒളിക്യാമറ! കുട്ടിപ്പാവാടയിട്ട യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 28.09.2015) സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൂവില്‍ ഒളിപ്പിച്ച ക്യാമറയുമായാണ് ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഹരിയാനയിലെ പ്രമുഖ അഭിഭാഷകന്റെ മകനാണ് പ്രതി. ഷോപ്പിംഗ് മാളില്‍ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന അഭിഭാഷകനില്‍ ഷോപ്പ് മാനേജര്‍ക്ക് സംശയം തോന്നുകയായിരുന്നു. മാനേജര്‍ അടുത്തെത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സുരക്ഷ ഗാര്‍ഡുകള്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.

ഇയാളില്‍ നിന്നും പന്ത്രണ്ടോളം അശ്ലീല ചിത്രങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ ഈ ചിത്രങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണോ അതോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണിയാള്‍ രഹസ്യക്യാമറ സ്വന്തമാക്കിയത്.
ഷൂവില്‍ ഒളിക്യാമറ! കുട്ടിപ്പാവാടയിട്ട യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍

SUMMARY: New Delhi: A 34-year-old corporate lawyer has been arrested for allegedly taking obscene pictures of women with a spy cam fitted to one of his shoes at a prominent South Delhi mall, said police today.

Keywords: Delhi, Mall, Lawyer, Spy cam, Women,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia