ഇന്ധന വില വീണ്ടും വര്‍ധിപ്പിക്കുന്നു

 



 ഇന്ധന വില വീണ്ടും വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടുമെന്നുറപ്പായി. പെട്രോള്‍, ഡീസല്‍, പാചക വാതക വില വെള്ളിയാഴ്ചയ്ക്കു ശേഷം വര്‍ദ്ധിപ്പിക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെള്ളിയാഴ്ച അവസാനിച്ചാല്‍ ഉടനെ വിലവര്‍ധനവുണ്ടാവും.

ഇന്ധന സബ്‌സിഡി ഇനത്തില്‍ നല്‍കാന്‍ ഇനി പണമില്ലെന്ന് ധനമന്ത്രാലയം ഇന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കൂട്ടാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന അവസ്ഥയിലാണ്. ഡീസലിനും പെട്രോളിനും ലിറ്ററിന് അഞ്ചു രൂപയെങ്കിലും വര്‍ധിപ്പിക്കാനാണ് സാധ്യത. പാചക വാതകം സിലിണ്ടറൊന്നിന് അന്‍പതു രൂപയുടെയും വര്‍ധനയുണ്ടാകും. മണ്ണെണ്ണ വിലയില്‍ നേരിയ വര്‍ധനയ്ക്ക് മാത്രമാണ് സാധ്യത.

SUMMARY: Oil marketing companies are likely to hike the prices of all categories of fuel after the current session of Parliament ends, sources told.

key words:  Oil marketing companies , Parliament ends, sources, Finance Ministry ,LPG ,kerosene, petrol, diesel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia