കൊല്‍ക്കത്ത: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്റന്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയിലെത്തിയ ഹിലറി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന അവര്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ എന്നിവരുമായി ചര്‍ച്ച നടത്തും.
ഹിലറി-മമത ചര്‍ച്ചയില്‍ ചില്ലറ വ്യപാര രംഗത്തെ വിദേശ നിക്ഷേപം ചര്‍ച്ചയാകും. വിദേശ നിക്ഷേപത്തിനെതിരെ മമത ശക്തമായി നിലപാടെടുത്തിരുന്നു. ഹിലറിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ന്യൂഡല്‍ഹി കൂടിക്കാഴ്ചകളില്‍ ഇറാനില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയവും ഹിലറി ഉന്നയിച്ചേക്കും.

Keywords: Hillary clinton arrives India, Kolkatha, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.