ഹിലറി ക്ലിന്റന്‍ ഇന്ത്യയി­ലെത്തി

 


ഹിലറി ക്ലിന്റന്‍ ഇന്ത്യയി­ലെത്തി
കൊല്‍ക്ക­ത്ത: മൂ­ന്നു ദി­വസ­ത്തെ സ­ന്ദര്‍­ശ­ന­ത്തിന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്റന്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയിലെത്തിയ ഹിലറി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമാ­യി തി­ങ്ക­ളാഴ്ച കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന അവര്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ എന്നിവരുമായി ചര്‍ച്ച നടത്തും.

ഹി­ല­റി-മ­മ­ത ചര്‍­ച്ച­യില്‍ ചില്ലറ വ്യപാര രംഗത്തെ വിദേശ നി­ക്ഷേപം ചര്‍ച്ചയാ­കും. വിദേശ നി­ക്ഷേ­പ­ത്തി­നെ­തിരെ മമത ശക്തമായി നിലപാടെടുത്തിരുന്നു. ഹിലറിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ന്യൂഡല്‍­ഹി കൂടിക്കാഴ്ചകളില്‍ ഇറാനില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെ­യ്യു­ന്ന വി­ഷ­യവും ഹിലറി ഉന്നയിച്ചേക്കും.

Keywords: Hillary clinton arrives India, Kolkatha, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia