Exit Poll Result | ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് മത്സരമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം; ബിജെപിക്ക് നേരിയ മുന്നേറ്റം; മറ്റ് ഫലങ്ങള്‍ ഇങ്ങനെ
Dec 5, 2022, 20:57 IST
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് മത്സരമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപിക്ക് നേരിയ മുന്നേറ്റം ഉണ്ടാകുമെന്നും എന്നാല്‍ എഎപി കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നുമാണ് പുറത്തുവന്ന പ്രവചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ:
റിപബ്ലിക് ടിവി പിഎംഎആര്‍ക്യു: ബിജെപി (3439), കോണ്‍ഗ്രസ് (2833), ആംആദ്മി (01)
സീ ന്യൂസ്ബാര്‍ക്: ബിജെപി (3540), കോണ്‍ഗ്രസ് (2025), ആംആദ്മി (03)
ന്യൂസ് 24ടുഡേസ് ചാണക്യ: ബിജെപി (33), കോണ്‍ഗ്രസ് (33), ആംആദ്മി (0)
ഇന്‍ഡ്യ ടുഡെ ബിജെപി (2434), കോണ്‍ഗ്രസ് (3040), എഎപി (0)
ടൈംസ് നൗഇടിജി: ബിജെപി (3442), കോണ്‍ഗ്രസ് (2432) ആംആദ്മി (0)
ന്യൂസ് എക്‌സ്ജന്‍ കി ബാത്: ബിജെപി (3240), കോണ്‍ഗ്രസ് (2734), ആംആദ്മി (0)
ആജ് തക്- ആക്‌സിസ് മൈ ഇന്‍ഡ്യ: ബിജെപി (2434), കോണ്‍ഗ്രസ് (3040), ആംആദ്മി (0)
68 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന വോടെടുപ്പില്‍ 66.58% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ല്‍ 74.6 ശതമാനമായിരുന്നു പോളിങ്. വോടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമിഷന്‍ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
Keywords: Himachal Pradesh Exit Poll Result : Surveys give Congress slight edge over BJP, close contest on cards, Himachal Pradesh, News, Election, EXIT-POLL, Politics, Congress, BJP, AAP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.