Himachal Rains | ഹിമാചല്‍ പ്രദേശിനെ ദുരന്തത്തിലാക്കി മഴക്കെടുതി; മരിച്ചവരുടെ എണ്ണം 51 ആയി
Aug 15, 2023, 10:21 IST
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം 51 ആയി. മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലുമാണ് 51 പേരുടെ ജീവന്‍ നഷ്ടമായതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു പറഞ്ഞു. 14 പേര്‍ ഷിംലയില്‍ ഉണ്ടായ മണ്ണിടിച്ചിലിലും സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേരും കൊല്ലപ്പെട്ടു.
അതേസമയം പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നും സര്‍കാര്‍ വ്യക്തമാക്കി. ഹിമാചലില്‍ 752 റോഡുകള്‍ അടച്ചിട്ടുണ്ട്.
അതേസമയം ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച നാല് പേര്‍ മരിച്ചു. ഇതുവരെ ഒമ്പത് പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചു. ഹിമാചലിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം സംഭവിച്ചതിന് പിന്നാലെയാണ് ഹിമാചനിലെ ദുരിതത്തിലാക്കിയ മഴക്കെടുത്തിയുണ്ടായത്.
പ്രളയത്തില്‍ നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചുപോയിട്ടുണ്ട്. സോളനില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് രണ്ട് വീടുകള്‍ ഒഴുകിപ്പോയിരുന്നു. ഇപ്പോഴും വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്. അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി മണ്ഡി-മണാലി-ചണ്ഡിഗഢ് ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.
Keywords: Himachal Pradesh, News, National, Accident, Death, Rain, Himachal Pradesh rain: 51 killed in rain-related incidents in state.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.