Cloudburst | ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; 6 പേരെ രക്ഷപ്പെടുത്തി, വീടുകളും പശുത്തൊഴുത്തും ഒലിച്ചുപ്പോയി; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മരണത്തില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍  അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) അറിയിച്ചു. 

ദുരന്തത്തില്‍നിന്നും ആറുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരില്‍ നിന്നും മുഖ്യമന്ത്രി വിവരം തേടി. 

മഴകനക്കുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രടറിക്കും കലക്ടര്‍മാര്‍ക്കും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച (14.08.2023) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Cloudburst | ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; 6 പേരെ രക്ഷപ്പെടുത്തി, വീടുകളും പശുത്തൊഴുത്തും ഒലിച്ചുപ്പോയി; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു


Keywords: News, National, National-News, News-Malayalam, Cloudburst, Himachal Pradesh, Rain, Chief Minister, Sukhvinder Singh Sukhu, Condolence, Himachal Pradesh: Seven people were Died in cloudburst. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia