Accidental Death | കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവ ബോളിവുഡ് നടിക്ക് ദാരുണാന്ത്യം

 


ഷിംല: (www.kvartha.com) പ്രശസ്ത ടെലിവിഷന് അവതാരകയും ബോളിവുഡ് നടിയുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. 32 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ ഹിമാചല്‍ പ്രദേശിലുണ്ടായ വാഹനാപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. 

നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഏറെ അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്നാണ് ജെഡി മജീതിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജീവിതം വളരെ പ്രവചനാതീതമാണ്. 'സാരാഭായ് വേഴ് സസ് സാരാഭായി' എന്ന ടെലിവിഷന്‍ സിറ്റ് കോം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വൈഭവി ഉപാധ്യായ.

Accidental Death | കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവ ബോളിവുഡ് നടിക്ക് ദാരുണാന്ത്യം


Keywords:  News, National-News, National, Accident-News, Actress, Accident, Accidental Death, Road, Himachal Pradesh, Actor, Social Media, Director, Himachal Pradesh: Vaibhavi Upadhyaya died in car accident. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia