Rain |ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 9 കെട്ടിടങ്ങളും നാനൂറിലധികം റോഡുകളും തകര്‍ന്നു; ബുധനാഴ്ച മാത്രം റിപോര്‍ട് ചെയ്തത് 12 മരണങ്ങള്‍

 


കുളു: (www.kvartha.com) കനത്ത മഴ തുടരുന്ന ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ ഒമ്പത് കെട്ടിടങ്ങള്‍ കൂടി തകര്‍ന്നു. ബുധനാഴ്ച മാത്രം 12 മരണങ്ങളാണ് റിപോര്‍ട് ചെയ്തത്. നാനൂറിലധികം റോഡുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. കുളു അന്നി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

നിരവധി കെട്ടിടങ്ങള്‍ തകരുകയും നൂറോളം വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു. ആരും അപകടത്തില്‍പ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. സ്ഥലം വിട്ടുപോകണമെന്ന് ഇവിടുത്തെ താമസക്കാര്‍ക്ക് ഒരാഴ്ച മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഷിംല ഉള്‍പെടെ 12 ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണ്ഡിയിലേക്കുള്ള റോഡ് തകര്‍ന്നതോടെ പത്ത് കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സ്ഥിതിയായിരുന്നു.

Rain |ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 9 കെട്ടിടങ്ങളും നാനൂറിലധികം റോഡുകളും തകര്‍ന്നു; ബുധനാഴ്ച മാത്രം റിപോര്‍ട് ചെയ്തത് 12 മരണങ്ങള്‍

മണ്ഡി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതായി ഡപ്യൂടി കമിഷണര്‍ അരിന്ദം ചൗധരി പറഞ്ഞു. ജൂണ്‍ 24 മുതല്‍ മഴക്കെടുതിയില്‍ ഇതുവരെ 238 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 40 പേരെ കാണാതായി. ഈ മാസം മാത്രം 120 പേര്‍ മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Keywords:  Himachal rains: Several buildings collapse in massive landslide in Kullu, Himachal Rains, News, Dead, Report, Road Collapsed, Building,  Report, Traffic, Missing, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia