ക്ഷേത്രപരിസരത്ത് ഹിന്ദു സ്ത്രീകളുടെ സഹായത്തോടെ മുസ്ലീം യുവതിക്ക് സുഖപ്രസവം
Oct 5, 2015, 16:59 IST
മുംബൈ: (www.kvartha.com 05.10.2015) ക്ഷേത്രപരിസരത്ത് ഹിന്ദു സ്ത്രീകളുടെ സഹായത്തോടെ മുസ്ലീം യുവതിക്ക് സുഖപ്രസവം. ഇല്യാസ് ഷെയ്ഖിന്റെ ഭാര്യ നൂര്‍ജഹാന്‍ ഷെയ്ഖാണ് ക്ഷേത്രപരിസരത്ത് പ്രസവിച്ചത്. പ്രസവവേദനയെടുത്തു പുളഞ്ഞ ഭാര്യയുമായി ടാക്‌സിയില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ ഇരുവരേയും വഴിയിലിറക്കിവിടുകയായിരുന്നു. തന്റെ വണ്ടിയില്‍ വെച്ച് യുവതി പ്രസവിച്ചാലോ എന്ന പേടിയായിരുന്നു ഡ്രൈവര്‍ക്ക്.
വണ്ടിയില്‍ നിന്നും ഇറക്കിവിട്ട യുവതി പ്രസവ വേദനകൊണ്ട് പുളഞ്ഞു. ഗണപതി ക്ഷേത്രത്തിനു പുറത്ത് വെച്ചുള്ള യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ സ്ത്രീകളാണ് ഒടുവില്‍ യുവതിയുടെ രക്ഷയ്‌ക്കെത്തിയത്. ഉടന്‍ തന്നെ സാരികളും ബെഡ്ഷീറ്റും മറ്റുമുപയോഗിച്ച് മറയുണ്ടാക്കുകയും നൂര്‍ജഹാന്‍ ആരോഗ്യമുള്ള ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രസവ വേദന കൊണ്ടു പുളഞ്ഞ ഭാര്യയുമായി ക്ഷേത്രത്തിനു പുറത്ത് ടാക്‌സിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവിടെയിരുന്ന സ്ത്രീകള്‍ സഹായവുമായെത്തുകയായിരുന്നുവെന്നും അല്ലാതെ താന്‍ അവരോട് സഹായമഭ്യര്‍ഥിച്ചില്ലെന്നും ഷെയ്ഖ് പറഞ്ഞു. ദൈവം തങ്ങളെ കൈവിടില്ലെന്ന് തങ്ങള്‍ക്ക് ബോധ്യമായി. ക്ഷേത്ര പരിസരത്ത് വെച്ച് പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഗണേഷ് എന്ന് പേരിടുമെന്നും ഷെയ്ഖ് വ്യക്തമാക്കി.
Also Read:
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: Hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.