രക്തദാഹികളായ കലാപകാരികളില്‍ നിന്ന് പത്തോളം മുസ്ലീങ്ങളെ രക്ഷിച്ച ഹിന്ദു വിധവ

 


മുസാഫര്‍പൂര്‍: (www.kvartha.com 21/01/2015) വര്‍ഗീയ കലാപം അഞ്ചോളം ജീവനെടുത്ത ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ അന്‍പതുകഴിഞ്ഞ ഒരു സ്ത്രീയാണിപ്പോള്‍ വീരനായിക. രക്തദാഹികളായ കലാപകാരികളില്‍ നിന്നും പത്ത് പേര്‍ക്ക് വീടിനുള്ളില്‍ അഭയം നല്‍കിയാണ് ഷായില്‍ ദേവി അവരുടെ ജീവന്‍ രക്ഷിച്ചത്.

ഹിന്ദു യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് മുസാഫര്‍പൂരില്‍ സംഘര്‍ഷം തുടങ്ങിയത്. ഇതിനിടെ അയ്യായിരത്തോളം വരുന്ന കലാപകാരികള്‍ ആസിസ്പൂര്‍ ബഹില്‍ വാര ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങളെ ആക്രമിച്ചു. പ്രാണഭയത്താല്‍ ഓടിയ അയല്‍ വാസിയായ മുഹമ്മദിനേയും കുടുംബാംഗങ്ങളേയും ഷായില്‍ ദേവി വിളിച്ച് വീട്ടില്‍ കയറ്റി. തുടര്‍ന്ന് അവരും രണ്ട് പെണ്മക്കളും വീടിന് കാവല്‍ നിന്നു.

ഇതിനിടെ കലാപകാരികള്‍ ദേവിയുടെ വീട്ടിലുമെത്തി. വീടിനകം പരിശോധിക്കണമെന്ന് അവര്‍ വാശിപിടിച്ചെങ്കിലും ദേവി കുലുങ്ങിയില്ല. ഒടുവില്‍ കലാപകാരികള്‍ വെറും കൈയ്യോടെ മടങ്ങി. കലാപം നിയന്ത്രണ വിധേയമായതിന് ശേഷമാണ് മുഹമ്മദും കുടുംബവും തങ്ങളുടെ വീട്ടിലേയ്ക്ക് മടങ്ങിയത്.
രക്തദാഹികളായ കലാപകാരികളില്‍ നിന്ന് പത്തോളം മുസ്ലീങ്ങളെ രക്ഷിച്ച ഹിന്ദു വിധവ
ദേവി തനിക്കും കുടുംബത്തിനും അഭയം നല്‍കിയില്ലായിരുന്നുവെങ്കില്‍ തങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം വധിക്കപ്പെടുമായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു.

ഇതിനിടെ ദേവിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് അവരും കുടുംബവും മുഹമ്മദിന്റെ വീട്ടില്‍ അഭയം തേടി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് ജില്ല ഭരണാധികാരികള്‍ ഉറപ്പ് നല്‍കിയതോടെ അവര്‍ വീട്ടിലേയ്ക്ക് മടങ്ങി.

ബുധനാഴ്ച മുസാഫര്‍പൂര്‍ സന്ദര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി ഷായിന്‍ ദേവിയെ കാണാനെത്തി. മനുഷ്യത്വത്തിന്റെ പ്രതീകമായ ഷായിന്‍ ദേവിക്ക് 51,000 രൂപ പ്രതിഫലമായി നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

SUMMARY: A Hindu woman who saved lives of 10 Muslims in this village in Bihar's Muzaffarpur district during the recent clashes in which five people died is being hailed as a hero, officials said.

Keywords: Bihar, Communal Riot, Muslims, Hindu, Widow, Chief Minister, Visited, Jitan Ram Manji
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia