ഡല്‍ഹി ഷാഹി ഇമാമിന്റെ മകന്‍ ഷബാന്‍ ബുഖാരിയെ വിവാഹം ചെയ്യാന്‍ ഹിന്ദു യുവതി ഇസ്ലാം മതം സ്വീകരിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 05.10.2015) ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹ് മദ് ബുഖാരിയുടെ മകനെ വിവാഹം ചെയ്യാന്‍ ഹിന്ദു യുവതി ഇസ്ലാം മതം സ്വീകരിച്ചതായി റിപോര്‍ട്ട്. നിരവധി ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജുമാ മസ്ജിദ് ഉപ ഇമാമായി അഭിഷിക്തനായ ഷബാന്‍ ബുഖാരിയാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, യുവതി ഗാസിയാബാദ് സ്വദേശിനിയാണെന്നും ഇവര്‍ പറയുന്നു.

വിവാഹം നവംബര്‍ 13നാണെന്ന് ഡിഎന്‍.എ റിപോര്‍ട്ട് ചെയ്തു. മകന്റെ പ്രണയിനി ഹിന്ദുവാണെന്നറിഞ്ഞ് ഷാഹി ഇമാം എതിര്‍ത്തുവെങ്കിലും പിന്നീട് അദ്ദേഹം വഴങ്ങിയെന്നാണ് റിപോര്‍ട്ട്. അമിറ്റി സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്ത ഷബാനാണ് ഷാഹി ഇമാമിന്റെ പിന്തുടര്‍ച്ചാവകാശി.

ഡല്‍ഹി ഷാഹി ഇമാമിന്റെ മകന്‍ ഷബാന്‍ ബുഖാരിയെ വിവാഹം ചെയ്യാന്‍ ഹിന്ദു യുവതി ഇസ്ലാം മതം സ്വീകരിച്ചു


SUMMARY: A Hindu woman reportedly converted to Islam to marry the son of Shahi Imam of Jama Masjid Syed Ahmed Bukhari.

Keywords: Shahi Imam of Jama Masjid Syed Ahmed Bukhari, Wedding, Delhi Jama Masjid, Son, Shaban Bukhari,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia