പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

 


ന്യുഡൽഹി: (www.kvartha.com 03.06.2016) പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിവരുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താൻ തയ്യാറെടുക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന ലേബലിൽ ഉണ്ടാവുന്ന അനിശ്ചിതത്വം ഒഴിവാക്കാനുള്ള മാനുഷിക പരിഗണന എന്നാണ് നീക്കത്തെ സർക്കാർ വിശേഷിപ്പിക്കുന്നത്.

അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ സമുദയാമായ ഹിന്ദുക്കൾക്ക് സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. ഇന്ത്യയിലെത്തുന്നവർക്ക് ഭീതിയില്ലാതെ കഴിയാനും പൗരത്വത്തിന് അപേക്ഷിക്കാനും പുതിയ ഭേദഗതിയിലൂടെ കഴിയും.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും രണ്ട് ലക്ഷത്തോളും ഹിന്ദുക്കൾക്ക് ഈ ഭേദഗതി പ്രയോജനം ചെയ്യും. ഇന്ത്യയിൽ തങ്ങളെ രണ്ടാം പൗരൻമാരായി കാണുന്നുവെന്ന ഏറെ പഴകിയ പരാതിക്കാണ് ഇതിലൂടെ അറുതിയാവുക. ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള എതിർപ്പുകളുണ്ടായാലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയിലും ബിജെപി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള നടപടികളിലായിരുന്നു മോദി സർക്കാർ ഇതുവരെ. നിയമവിരുദ്ധ കുടിയേറ്റക്കാർ എന്ന ആക്ഷേപത്തിൽ നിന്നാണ് ഇതോടെ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കൾ രക്ഷപ്പെടുക.
പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

SUMMARY: New Delhi: In a move that is as much political as it is humanitarian, the home ministry is ready with draft amendments to citizenship law that will exempt minority citizens of Pakistan and Bangladesh who have come to India out of fear of religious prosecution from being tagged as "illegal migrants".

Keywords: New Delhi, Political, Humanitarian, Home ministry, Draft, Amendments, Citizenship law, Exempt, Minority, Citizens, Pakistan, Bangladesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia