Gyanvapi Mosque | 1986 ഫെബ്രുവരി 1ന് അയോധ്യയിലെ ബാബറി മസ്ജിദിൻ്റെ പൂട്ട് തുറന്നു; 38 വർഷങ്ങൾക്ക് ശേഷം അതേദിവസം ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം ആരാധന നടത്തി

 


വാരണാസി: (KVARTHA) വാരണാസി കോടതിയുടെ നിർണായക വിധിക്ക് പിന്നാലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദു വിഭാഗം ആരാധന നടത്തി. ജില്ലാ ഭരണകൂടം സൗകര്യങ്ങൾ ഒരുക്കിയതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് മസ്ജിദ് സമുച്ചയത്തിലെ വ്യാസ് ബേസ്‌മെൻ്റിൽ ആരാധന ആരംഭിച്ചത്. വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗമാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. കോടതി ഉത്തരവ് പാലിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Gyanvapi Mosque | 1986 ഫെബ്രുവരി 1ന് അയോധ്യയിലെ ബാബറി മസ്ജിദിൻ്റെ പൂട്ട് തുറന്നു; 38 വർഷങ്ങൾക്ക് ശേഷം അതേദിവസം ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം ആരാധന നടത്തി

പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നൽകിയത്. നിലവറകളുടെ മുമ്പിൽ പൂജക്ക് ഏഴ് ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (ASI) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയിൽ നിന്ന് നിർണായക വിധിയുണ്ടായത്. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന ഹിന്ദു വിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

38 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ചു


1986 ഫെബ്രുവരി ഒന്നിന് അയോധ്യയിലെ ബാബറി മസ്ജിദിൻ്റെ പൂട്ട് തുറന്ന് 38 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം ആരാധന ആരംഭിച്ചത് യാദൃശ്ചികതയായി. ബാബറി മസ്ജിദ് കേസിൽ 1986 ൽ ഹിന്ദു വിഭാഗം അഭിഭാഷകൻ ഉമേഷ് ചന്ദ്ര പാണ്ഡെ തർക്കഭൂമിയുടെ ഗേറ്റുകൾ തുറക്കണമെന്നും ഹിന്ദുക്കളെ അകത്തേക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹിന്ദു വിഭാഗത്തിന് അനുകൂലവിധി ഉണ്ടാവുകയും 1986 ഫെബ്രുവരി ഒന്നിന് ഗേറ്റുകൾ തുറക്കപ്പെടുകയുമായിരുന്നു. പിന്നീട് 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെടുകയും ഈ വർഷം ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠ ചടങ്ങും നടക്കുകയുണ്ടായി.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് ഗ്യാൻവാപി മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ. അതേസമയം നിയമപരമായി മുന്നോട്ട് പോകുമെന്നാണ് മസ്ജിദ് കമിറ്റി വ്യക്തമാക്കിയിട്ടുള്ളത്.

Keywords: Gyanvapi Mosque, Varanasi, Court Verdict, Varanasi Court, Ayodhya, Babri Masjid, Umesh Chandra Pandey, Hindus Pray In Gyanvapi Cellar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia