History | തിരഞ്ഞെടുപ്പ് ചൂടിൽ കർണാടക; 1972 മുതൽ 2018 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

 


ബെംഗ്ളുറു: (www.kvartha.com) തിരഞ്ഞെടുപ്പ് ചൂടിലാണ് കർണാടക. സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി കന്നഡ സംസാരിക്കുന്ന പ്രദേശങ്ങൾ സംയോജിപ്പിച്ച് സംസ്ഥാനം രൂപീകരിച്ച 1956 മുതൽ 14 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കർണാടകയിൽ നടന്നത്. നിലവിൽ കോൺഗ്രസ്, ബിജെപി, ജനതാദൾ (സെക്കുലർ) എന്നിവയാണ് പ്രബല കക്ഷികൾ. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മൈസൂർ എന്നറിയപ്പെട്ടിരുന്ന ഈ സംസ്ഥാനം 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1972 മുതലുള്ള കർണാടക തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം.

History | തിരഞ്ഞെടുപ്പ് ചൂടിൽ കർണാടക; 1972 മുതൽ 2018 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

2018

2018 ലെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ജെഡിഎസും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുകയും എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ ഇരുപാർട്ടികളിൽ നിന്നുമുള്ള എംഎൽഎമാരുടെ കൂറുമാറ്റത്തെ തുടർന്ന് ബിഎസ് യെദ്യൂരപ്പയുടെ കീഴിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി. 2021 ജൂലൈയിൽ യെഡിയൂരപ്പ രാജിവെക്കുകയും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാവുകയും ചെയ്തു.

ബിജെപി: 104
കോൺഗ്രസ്: 78
ജെഡി(എസ്): 37

2013

ഒമ്പത് വർഷത്തിന് ശേഷം 122 സീറ്റുകൾ നേടി കോൺഗ്രസ് സർക്കാർ രൂപീകരിച്ചതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.




കോൺഗ്രസ്: 122
ജനതാദൾ (സെക്കുലർ): 40
ബിജെപി: 40
കർണാടക ജനതാ പാർട്ടി: 6
മറ്റുള്ളവ: 9

2008

കർണാടകയുടെ ചരിത്രത്തിലാദ്യമായി 110 സീറ്റുകൾ നേടി ബിജെപി സർക്കാർ രൂപീകരിച്ചു. പാർട്ടി ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി സഖ്യത്തിലേർപ്പെട്ടു. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും അഴിമതി ആരോപണത്തെ തുടർന്ന് 2011ൽ രാജിവെക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി ഡി വി സദാനന്ദ ഗൗഡ (2011 മുതൽ 2012 വരെ), തുടർന്ന് ജഗദീഷ് ഷെട്ടാർ (2012 - 2013) എന്നിവർ ഭരണം നടത്തി.

ബിജെപി: 110
കോൺഗ്രസ്: 80
ജനതാദൾ (സെക്കുലർ): 28
മറ്റുള്ളവ: 6

2004

2004 ഏപ്രിൽ 20, 26 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിയെങ്കിലും കോൺഗ്രസും ജനതാദളും (സെക്കുലർ) ചേർന്ന് സഖ്യ സർക്കാർ രൂപീകരിച്ചു. ധരം സിംഗ് 2006 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2006-ന്റെ തുടക്കത്തിൽ ജെഡി(എസ്) സർക്കാരിൽ നിന്നുള്ള പിന്തുണ പിൻവലിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ആദ്യ 20 മാസം എച്ച്‌ഡി കുമാരസ്വാമിയും ബാക്കി 20 മാസം അദ്ദേഹത്തിന്റെ പിൻഗാമിയായി ബിജെപിയുടെ ബിഎസ് യെദ്യൂരപ്പയും മുഖ്യമന്ത്രി ആകാമായിരുന്നു ധാരണ. ഒടുവിൽ, 2007 ഒക്ടോബറിൽ സഖ്യം പിരിഞ്ഞു. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും പിന്നീട് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.

ബിജെപി: 79
കോൺഗ്രസ്: 65
ജനതാദൾ (സെക്കുലർ): 58
ജനതാദൾ (യുണൈറ്റഡ്): 5
മറ്റുള്ളവ: 17

1999

132 സീറ്റുകൾ നേടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നു. എൻഡിഎയുടെ ഭാഗമായി ജെഡിയുവുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. ബിജെപി 44 സീറ്റുകൾ സ്വന്തമാക്കി 20 ശതമാനത്തിലധികം വോട്ടുകൾ ആദ്യമായി നേടി. എസ്എം കൃഷ്ണ മുഖ്യമന്ത്രിയായി.

കോൺഗ്രസ്: 132
ബിജെപി: 44
ജനതാദൾ (യുണൈറ്റഡ്): 18
ജനതാദൾ (സെക്കുലർ): 10

1994

115 സീറ്റുകൾ നേടി ജനതാദൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 1994 ഡിസംബർ 11 മുതൽ 1996 മെയ് 31 വരെ എച്ച്‌ഡി ദേവഗൗഡയായിരുന്നു മുഖ്യമന്ത്രി. 1996 മെയ് 31 മുതൽ 1999 ഒക്ടോബർ ഏഴ് വരെ ജെ എച്ച് പട്ടേൽ അധികാരത്തിലായിരുന്നു.

ജനതാദൾ: 221
ബിജെപി: 40
കോൺഗ്രസ്: 34
മറ്റുള്ളവ: 35

1989

ജനതാദളിനെ പരാജയപ്പെടുത്തി 178 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തി. ജനതാദൾ രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്.

1985

ജനതാദൾ 139 സീറ്റുകൾ നേടി സർക്കാർ രൂപീകരിച്ചു. രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായി. പിന്നീട് 1988 ഓഗസ്റ്റിൽ എസ് ആർ ബൊമ്മൈ മുഖ്യമന്ത്രിയായി.

ജനതാ പാർട്ടി: 139
കോൺഗ്രസ്: 65
സിപിഎം: 3
ബിജെപി: 2
സിപിഐ: 2
സ്വതന്ത്രർ: 13

1983

ജനതാ പാർട്ടി 95 സീറ്റുകൾ നേടി, രാമകൃഷ്ണ ഹെഗ്ഡെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ രൂപീകരിച്ചു. 18 സീറ്റുകൾ നേടിയ ബിജെപി കർണാടക രാഷ്ട്രീയത്തിലേക്ക് ആദ്യമായി കടന്നുവന്ന വർഷമായിരുന്നു ഇത്. പോൾ ചെയ്ത വോട്ടിന്റെ 7.93 ശതമാനം വോട്ട് നേടി. ജനതാ പാർട്ടിയുമായി കൂട്ടുകൂടാൻ ബിജെപി ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. എന്നിരുന്നാലും, പുറത്ത് നിന്ന് പിന്തുണച്ചു.

ജനതാ: 95
കോൺഗ്രസ് (ഐ): 82
ബിജെപി: 18
സ്വതന്ത്രർ: 22

1978

1978ൽ കോൺഗ്രസ് (ഇന്ദിര) വിഭാഗം 149 സീറ്റുകൾ നേടി ദേവരാജ് അരസു മുഖ്യമന്ത്രിയായി.

കോൺഗ്രസ് (ഐ): 149
ജനതാ: 59
സ്വതന്ത്രർ: 10

1972


കോൺഗ്രസ് (ഇന്ദിര) വിഭാഗം അധികാരത്തിലേറി ദേവരാജ് അരസു മുഖ്യമന്ത്രിയായി.

കോൺഗ്രസ്: 165,
എൻസിഒ: 24
സ്വതന്ത്രർ: 20

Keywords: News, National, Karnataka, Assembly, Elections, Politics, Bengaluru, History, Congress, BJP, NDA, JDU,  History of Karnataka Assembly Elections: From 1972 to 2018.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia