മാനഭംഗ ശ്രമം തടഞ്ഞ എട്ടുവയസുകാരിയെ എയ്ഡ്‌സ് രോഗി കടിച്ചു

 


മുംബൈ: (www.kvartha.com 12.11.2014) മാനഭംഗ ശ്രമം തടഞ്ഞ എട്ടു വയസുകാരിയെ ചെറുത്തുനില്‍പിനിടെ എയ്ഡ്‌സ് രോഗി കടിച്ചു. കുട്ടിയെ പ്രതിരോധ ചികില്‍സയ്ക്ക് വിധേയമാക്കിയെങ്കിലും മൂന്ന് മാസം കഴിയാതെ കുട്ടിയ്ക്ക് എയ്ഡ് പകരുന്ന കാര്യത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍, കുട്ടിയുടെ അകന്ന ബന്ധുവായ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.  അന്ധേരിയിലെ കുട്ടിയുടെ വീടിന്റെ ഒരു മുറിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന എച്ച്.ഐ.വി പോസിറ്റീവായ മധ്യവയസ്‌ക്കനാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ ഇതേവീട്ടില്‍ തന്നെ വാടകയ്ക്ക് താമസിച്ചുവരികയാണ്. കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് ഇയാള്‍.
വാടക വാങ്ങാന്‍ പോയ കുട്ടിയെ മുറിക്കുള്ളില്‍ കയറ്റി വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍  ഇയാള്‍ കൈത്തണ്ടയില്‍ കടിക്കുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

എയ്ഡ് രോഗി കടിച്ചെന്നറിഞ്ഞ മാതാപിതാക്കള്‍ ഉടന്‍ കുട്ടിയെ അടുത്തുള്ള  ആശുപത്രിയില്‍ കൊണ്ടുപോയി മൂന്ന് ദിവസം തുടര്‍ച്ചയായ പ്രതിരോധ ചികിത്സയ്ക്ക് വിധേയമാക്കി. വിദഗ്ദ പരിശോധനയില്‍ ലഭിച്ച റിപോര്‍ട്ട് പ്രകാരം എച്ച്.ഐ.വി നെഗറ്റീവ് എന്ന റിപോര്‍ട്ട് കാണിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിക്ക് വിദഗ്ദ ചികില്‍സ നല്‍കിയത് എച്ച് ഐ  വി പോസിറ്റീവ് ആകുന്നതില്‍ നിന്നും സഹായിച്ചെങ്കിലും  മൂന്ന് മാസം കഴിയാതെ ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
മാനഭംഗ ശ്രമം തടഞ്ഞ എട്ടുവയസുകാരിയെ എയ്ഡ്‌സ് രോഗി കടിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മോഷ്ടിച്ച 4 ഇരുചക്ര വാഹനങ്ങളുമായി 2 പേര്‍ അറസ്റ്റില്‍

Keywords:  HIV+ man bites 8-year-old niece after failed rape bid, Mumbai, Police, Arrest, Parents, Complaint, Treatment, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia