അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തീവ്രവാദികളുടെ ദൃശ്യങ്ങള്‍ പുറത്ത്

 


ജമ്മു: (www.kvartha.com 08.09.2015) അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന തീവ്രവാദികളുടെ ചിത്രം ക്യാമറയില്‍ കുടുങ്ങി. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ അംഗങ്ങളാണ് ഇതെന്ന് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. പരിശീലനം ലഭിച്ച ഇരുപതോളം തീവ്രവാദികളാണ് അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത്.

പാക് അധീന കശ്മീരിലെ താവളത്തിലാണിവര്‍ ഉള്ളത്. ഇവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനും എതിരെ മുദ്രാവാക്യം മുഴക്കുന്നത് വീഡിയോയിലെ ദൃശ്യങ്ങളിലുണ്ട്.

ക്യാമറയില്‍ കുടുങ്ങിയ തീവ്രവാദികള്‍ മുഖം മൂടി ധരിച്ചിട്ടില്ല. അടുത്തിടെ കശ്മീരിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഉദ്ദം പൂരില്‍ നിന്നും ബാരാമുള്ളയില്‍ നിന്നും രണ്ട് പാക് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിരുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തീവ്രവാദികളുടെ ദൃശ്യങ്ങള്‍ പുറത്ത്


SUMMARY: Banned terror group Hizbul Mujahideen is planning to send a group of over 20 highly trained militants into India. The militants have gathered at terror launching pads situated in Pakistan occupied Kashmir (PoK) waiting for the right opportunity to sneak through the Line of Control (LoC) into India.

Keywords: Banned terror group, Hizbul Mujahideen, 20 highly trained militants, India, Pakistan occupied Kashmir (PoK), Line of Control (LoC)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia