സോണിയാ ഗാന്ധിയുടെ ശബ്ദമനുകരിച്ച് സംസാരിച്ചത് സര്‍ക്കാര്‍ ജീവനക്കാരി

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ശബ്ദമനുകരിച്ച് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍ വതിയോട് ഫോണില്‍ സംസാരിച്ചത് സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് റിപോര്‍ട്ട്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രമുഖ കേസുകളെക്കുറിച്ചാണ് ഇവര്‍ വഹന്‍ വതിയുമായി സംസാരിച്ചത്.

ഓഫീസ് ഫോണില്‍ നിന്നുമാണ് ജീവനക്കാരി വഹന്‍ വതിയെ വിളിച്ചത്. ഏഴ് കോളുകളാണ് ഈ നമ്പറില്‍ നിന്നും വഹന്‍ വതിയുടെ ഫോണിലേയ്‌ക്കെത്തിയത്.

സോണിയാ ഗാന്ധിയുടെ ശബ്ദമനുകരിച്ച് സംസാരിച്ചത് സര്‍ക്കാര്‍ ജീവനക്കാരിതുടക്കത്തില്‍ സോണിയാ ഗാന്ധിയാണെന്ന മട്ടിലായിരുന്നു അവരുടെ സംസാരം. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുമാണ് താന്‍ വിളിക്കുന്നതെന്ന് പറഞ്ഞതോടെയാണ് വഹന്‍ വതിക്ക് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായത്.

ഇക്കാര്യം വഹന്‍ വതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കല്‍ക്കരിക്കേസില്‍ അറ്റോര്‍ണി ജനറല്‍ കൈകൊണ്ട നടപടികളില്‍ തൃപ്തിയില്ലെന്ന മട്ടില്‍ അരിശത്തോടെയാണ് സോണിയാ ഗാന്ധിയുടെ അപര വഹന്‍ വതിയോട് സംസാരിച്ചത്.

SUMMARY: New Delhi: A woman working with a public sector firm is alleged to have imitated Congress president Sonia Gandhi voice when she made calls to Attorney General GE Vahanvati regarding some high-profile cases in the Supreme Court following which he lodged a police complaint.

Keywords: National news, Rajasthan, Flight, Carrying, Congress president, Sonia Gandhi, Reportedly, Emergency, Landing, Sunday, Evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia