Laptops | ഇന്ത്യയിൽ ഒരേസമയം രണ്ട് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് ഹോണർ; പ്രാരംഭ വില 48,990 രൂപ; സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ഹോണർ മാജിക്ബുക്ക് എക്സ് 14 (Honor MagicBook X14 - 2023)), ഹോണർ മാജിക്ബുക്ക് എക്സ് 16 (Honor MagicBook X16 - 2023) എന്നിങ്ങനെ വളരെക്കാലത്തിന് ശേഷം ഹോണർ രണ്ട് പുതിയ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇവ ഇന്റൽ 12-ാം ജനറേഷൻ പ്രൊസസറിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ലാപ്‌ടോപ്പുകളിലും ഒരേ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

Laptops | ഇന്ത്യയിൽ ഒരേസമയം രണ്ട് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് ഹോണർ; പ്രാരംഭ വില 48,990 രൂപ; സവിശേഷതകൾ അറിയാം

വില

എട്ട് ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ള ഹോണർ മാജിക്ബുക്ക് എക്സ് 14ന്റെ വില 48,990 രൂപയാണ്.
16 ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ളതിന് 51,990 രൂപയാണ് വില. എട്ട് ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ള ഹോണർ മാജിക്ബുക്ക് എക്സ് 16ന്റെ വില 50,990 രൂപയും 16 ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ളതിതിന് 53,990 രൂപയുമാണ്. രണ്ട് ലാപ്‌ടോപ്പുകളും ആമസോൺ ഇന്ത്യയിൽ നിന്ന് വാങ്ങാം.

സവിശേഷതകൾ

രണ്ട് ലാപ്‌ടോപ്പുകളുടെയും ഡിസ്‌പ്ലേയുടെ വീക്ഷണാനുപാതം 16:10 ആണ്. ഡിസ്‌പ്ലേയുടെ ഏറ്റവും ഉയർന്ന തെളിച്ചം 300 നിറ്റ് ആണ്. എക്സ് 14ന് 14-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീൻ-ടു-ബോഡി അനുപാതം 89 ആണ്. ഈ രണ്ട് ഹോണർ ലാപ്‌ടോപ്പുകളിലും ഇന്റലിന്റെ 12-ാം ജനറേഷൻ കോർ i5-12450H പ്രോസസർ ആണുള്ളത്. ഇതുകൂടാതെ, ഈ ലാപ്‌ടോപ്പുകളിൽ 16 ജിബി വരെ LPDDR4X റാം ഉണ്ട്, 512 ജിബി വരെയാണ് സ്റ്റോറേജ്, ഒരു ടിബി വരെ വർദ്ധിപ്പിക്കാം. മറുവശത്ത്, ഹോണർ മാജിക്ബുക്ക് എക്‌സ് 16ന് 16 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയുണ്ട്,

65 വാട്സ് ടൈപ്പ്-സി പോർട്ട് ചാർജിംഗ് ഹാഷിനൊപ്പം, രണ്ടിനും ഒരു വെബ്‌ക്യാം, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, ഒരു എച്ച്ഡിഎംഐ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ലാപ്‌ടോപ്പിന് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഹോണറിന്റെ ഈ രണ്ട് ലാപ്‌ടോപ്പുകളിലും മെറ്റൽ ബോഡി ലഭ്യമാണ്. എക്‌സ് 14ന് 1.43 കിലോഗ്രാം ഭാരവും എക്‌സ്16 ന് 1.75 കിലോഗ്രാം ഭാരവുമുണ്ട്.

Keywords: Laptop, Laptop-News, Technology, Technology-News, National, National-News, New Delhi, Honor MagicBook X14, X16 2023 Laptops Launched In India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia