അന്യ ജാതിക്കാരനൊപ്പം ഒളിച്ചോടുമെന്ന് ഭയന്ന് കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി
Jun 25, 2016, 12:30 IST
ആദിലാബാദ്: (www.kvarth a.com 25.06.2016) അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടുമെന്ന് ഭയന്ന് കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയായിരുന്നു സംഭവം. 17 കാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കളും അമ്മൂമ്മയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതികളായ നെരഡിഗൊണ്ട സ്വദേശി ലക്ഷ്മണ്‍ സിങ്, ഭാര്യ ചന്ദ്രകല, ഇവരുടെ മാതാവ് പാഞ്ചവതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്യജാതിക്കാരനായ യുവാവുമായി കൊല്ലപ്പെട്ട പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം കാമുകന്‍ കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തി മാതാപിതാക്കളുമായി വിവാഹ കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ യുവാവ് അന്യ ജാതിക്കാരനായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് ലക്ഷ്മണ്‍ സിംഗ് ഇക്കാര്യത്തെ ചൊല്ലി യുവാവിനോട് തട്ടിക്കയറുകയും ചെയ്തു.
പിന്നീട് യുവാവ് മടങ്ങിപ്പോയ ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുമെന്ന് ഭയന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
പിന്നീട് യുവാവ് മടങ്ങിപ്പോയ ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുമെന്ന് ഭയന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
Also Read:
കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; വിദ്യാനഗറിലും രണ്ട് കുട്ടികള്‍ പിടിയില്‍
Keywords: Honour killing: 17-year-old girl killed by parents, grandmother in Telangana, Custody, Youth, Marriage, Family, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.