മറ്റുള്ളവര്‍ നോക്കിനില്‍ക്കെ സഹോദരന്മാര് പതിനേഴുകാരിയുടെ തലയറുത്തെടുത്തു; മൃതദേഹം ഉപേക്ഷിച്ച് തലയുമായി കറങ്ങിനടന്നു; അറസ്റ്റിലായത് കാമുകന്!
Aug 18, 2015, 15:33 IST
ഷാജഹാന്‍പൂര്‍ (യുപി): (www.kvartha.com 18.08.2015) യുപിയില്‍ വീണ്ടും അഭിമാനക്കൊല. ഷാജഹാന്‍പൂര്‍ ജില്ലയിലെ ബഹ്മാനി ഗ്രാമത്തിലാണ് ഇത്തവണ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഹോദരന്മാര് ചേര്‍ന്ന് പതിനേഴുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. ഫൂല് ജഹാനാണ് കൊല്ലപ്പെട്ടത്.
പട്ടാപകല്‍ നടുറോഡിലിട്ടാണ് അരും കൊല നടത്തിയത്. ആളുകള്‍ നോക്കി നില്‍ക്കെ സഹോദരിയുടെ തലയറുത്തെടുത്തു. തലയുമായി ഒരു മണിക്കൂറോളം പ്രദേശത്ത് ചുറ്റിക്കറങ്ങി. സഹോദരിക്ക് ബന്ധുവായ മുഹമ്മദ് അച്ചനുമായുള്ള പ്രണയമാണ് യുവാക്കളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
എട്ട് ആങ്ങളമാര്‍ക്കുള്ള ഏക പെങ്ങളായിരുന്നു ഫൂല് ജഹാന്. കൊലപാതകികളായ ഗുല്‍ ഹസനേയും നന്നേ മിയാനേയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഫൂല് ജഹാന്റെ കാമുകനായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത് ഏവരേയും ഞെട്ടിച്ചു.
ഞങ്ങളുടെ പെണ്മക്കളും സഹോദരിമാരും ആരെയെങ്കിലും പ്രണയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. മറ്റ് കുടുംബങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനാണ് ഞങ്ങളിത് ചെയ്തത്. ഈ പ്രദേശത്തുള്ള ഒരു പെണ്ണും ഇനി പ്രണയിക്കാന്‍ ധൈര്യപ്പെടില്ല. ഇത് ചെയ്തതില്‍ ഞങ്ങള്‍ക്കൊരു കുറ്റബോധവുമില്ല എന്ന് പ്രതികളില്‍ ഒരാളായ മിയാന്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
ഒരു മണിക്കൂറോളം ചുറ്റികറങ്ങിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുമെന്നായിരുന്നു പ്രതികള്‍ ജനക്കൂട്ടത്തോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ പിന്നീട് രക്ഷപ്പെട്ടു. മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് സഹോദരന്മാര് സഹോദരിയെ വെട്ടിനുറുക്കിയത്. മറ്റ് 6 സഹോദരന്മാരും ഡല്‍ഹിയിലാണ്.
SUMMARY: Phool Jehan was only sister among eight brothers. Six of her brothers live and work in Delhi. Her parents had gone somewhere when this incident took place.
Keywords: UP, Honour Killing, Brothers, Sister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.