ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു

 


സോനെപത്: (www.kvartha.com 20.11.2016) ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു. ദമ്പതികളും അവരുടെ മകനുമാണ് മരിച്ചത്. ഹരിയാനയിലെ സോനെപതിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. അഭിമാനകൊലയാണിതെന്ന് സംശയിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഒരു സംഘം ആളുകള്‍ ദളിത് കുടുംബത്തിനെതിരെ വെടിവെയ്ക്കുകയായിരുന്നു. പ്രദീപ് കുമാര്‍ (27), പിതാവ് സുരേഷ്, മാതാവ് സുനിത എന്നിവരാണ് മരിച്ചത്.

പ്രദീപിന്റെ ഭാര്യ സുശീല, സഹോദരന്‍ സൂരജ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ സുശീലയുടെ ദേഹത്തുനിന്ന് മൂന്ന് വെടിയുണ്ടകളാണ് പുറത്തെടുത്തത്. സീസേറിയനിലൂടെയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്.

സുശീലയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സുശീല പ്രദീപിനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.

ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു

SUMMARY: Sonepat: A couple and their son belonging to dalit family were killed in Sonepat, Haryana State. It is suspected that it may a case of honor killing but a pregnant woman who was injured in the attack delivered a boy in hospital.

Keywords: National, Dalit Family, Shot Dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia