Signal Detected | ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചു; കാണാതായ അര്‍ജുന്റെ ട്രക് തന്നെയെന്ന് നിഗമനം

 
Hope Restored in Shiroor Landslide as Missing Man's Truck Signal Detected, Shiroor, News, India landslide, rescue mission, missing man found, drone technology, underwater search, disaster relief, Karnataka, Shiroor news, hope restored
Hope Restored in Shiroor Landslide as Missing Man's Truck Signal Detected, Shiroor, News, India landslide, rescue mission, missing man found, drone technology, underwater search, disaster relief, Karnataka, Shiroor news, hope restored

Photo: Arranged


രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നു 

ബംഗ്ലൂരു: (KVARTHA) ഷിരൂരില്‍ മണ്ണിടിച്ചിലില്‍ (Landslides) കാണാതായ (Missing) മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് (Arjun) വേണ്ടിയുളള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഐബോഡ് ഡ്രോണ്‍ (Iboard drone) പരിശോധനയിലാണ് നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ നിന്നും സിഗ്‌നല്‍ (Signal) ലഭിച്ചത്. ഇത് അര്‍ജുന്റെ ട്രക് തന്നെയെന്നാണ് ദൗത്യ സംഘത്തിന്റെ നിഗമനം. നേരത്തെ നദിയില്‍ നിന്നും മൂന്ന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. 

അത് ട്രക്കിന്റേയും മണ്ണിടിച്ചിലില്‍ ഒലിച്ച് പോയ ടവറിന്റെയും സിഗ്‌നലുകളാകാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിഗമനം. ഇപ്പോള്‍ അവിടെ നിന്നും 60 മീറ്റര്‍ മാറി അഞ്ച് മീറ്റര്‍ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്‌നല്‍ ലഭിച്ചത്. ട്രക്കും ക്യാബിനും വേര്‍പെട്ടിട്ടില്ല.

എന്നാല്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഇപ്പോഴും മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിറങ്ങുന്നത് ഡൈവര്‍മാരുടെ ജീവന് തന്നെ ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍. 

ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലില്‍ നിര്‍ണായകമാണ്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം, രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കി പരിശോധന നടത്തുന്നു. അര്‍ജുനനെ സുരക്ഷിതമായി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia