ഹാര്‍ദിക്കിന് മണിക്കൂറുകള്‍ക്കകം ജാമ്യം; ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് ഞായറാഴ്ചയും വിലക്ക്

 



അഹമ്മദാബാദ്: (www.kvartha.com 20.09.2015) പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഏകതാ യാത്ര നടത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ യുവനേതാവ് ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം മോചിപ്പിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാര്‍ദികിന് അര്‍ധരാത്രിയോടെ ജാമ്യം അനുവദിച്ചിരുന്നു. ഹാര്‍ദിക്കിനൊപ്പം 35 അനുയായികളെയും അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചു. അനുമതി വാങ്ങാതെ ഏകതാ യാത്ര നടത്താന്‍ ശ്രമിച്ചതിനാണ് ഹാര്‍ദിക്കിനെയും അനുയായികളെയും അറസ്റ്റ് ചെയ്തതെന്നു സര്‍ക്കാര്‍ അറിയിച്ചു.

സമരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസിനു താല്‍ക്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഞായറാഴ്ച ഉച്ചവരെ തുടരും.

ഹാര്‍ദിക്കിന് മണിക്കൂറുകള്‍ക്കകം ജാമ്യം; ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് ഞായറാഴ്ചയും വിലക്ക്


SUMMARY: Hardik Patel, the Patidar community leader who was arrested on Saturday evening for violating prohibitory orders in Gujarat, was released on bail just three hours later by a court in Surat.


The 22-year-old tried to take out a protest march in Surat along with his supporters this morning, but was detained by the police. Mr Patel is leading an agitation seeking reservation for the Patel community in Gujarat.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia