House Collapsed | ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു; 5 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍
Aug 10, 2023, 15:17 IST
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി റിപോര്‍ട്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍. ബുധനാഴ്ച (09.08.2023) രാത്രിയാണ് സിര്‍മൗര്‍ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലഗി ദാദിയാത്തിലെ വസ്തുവകകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയര്‍ന്നതായും അധികൃതര്‍. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. സംസ്ഥാനത്ത് 190-ഓളം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്‌സിനെ വിളിച്ചിട്ടുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കി.
Keywords: News, National, House, Collapsed, Himachal Pradesh, Cloudburts, House Collapses After Himachal Cloudburts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.