ഒരു മാസത്തോളം അധികാരികളുടെ കണ്ണുവെട്ടിച്ച് ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒളിപ്പിച്ച് താമസിപ്പിച്ചു; കശ്മീരില്‍ ഹൗസ് ബോട്ട് ഉടമക്കെതിരെ കേസ്
Apr 13, 2020, 17:47 IST
ശ്രീനഗര്‍: (www.kvartha.com 13.04.2020) ഒരു മാസത്തോളം അധികാരികളുടെ കണ്ണുവെട്ടിച്ച് ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒളിപ്പിച്ച് താമസിപ്പിച്ച കശ്മീരില്‍ ഹൗസ് ബോട്ട് ഉടമക്കെതിരെ കേസ്. ദാല്‍ തടാകത്തിലെ ഹൗസ് ബോട്ട് ഉടമക്കെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് 15 മുതല്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരി ഹൗസ്ബോട്ടില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ ഇവിടെ താമസിക്കുന്നത് ഒരു ഉദ്യോഗസ്ഥന് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും വിനോദസഞ്ചാരി ഹൗസ് ബോട്ടില്‍ തുടരുകയായിരുന്നുവെന്നും ഇക്കാര്യം ഉടമ അധികൃതരെ അറിയിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി. പകര്‍ച്ചവ്യാധി ഐപിസി 188 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ കേസ് എടുത്തതായും പോലീസ് പറഞ്ഞു.
1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 1860ലെ ഐപിസി 188-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താന്‍ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. പന്നിപ്പനി, ഡെങ്കിപ്പനി, കോളറ പകര്‍ച്ചവ്യാധികള്‍ വ്യാപിച്ച സമയത്താണ് ഇതിനു മുമ്പ് ഈ വകുപ്പ് പ്രകാരമുള്ള നടപടികള്‍ പ്രഖ്യാപിച്ചത്.
റോഡ് മാര്‍ഗം എത്തിയ ഇയാള്‍ കശ്മീരില്‍ എത്തുന്ന വിദേശികള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിച്ചിരുന്നില്ല എന്നാണ് വിവരം. ഹൗസ് ബോട്ടില്‍ ഇയാളെ കണ്ടെത്തിയ ഉടന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ആശുപത്രിയിലെത്തിക്കുകയും പിന്നീട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
'വിദേശ വിനോദസഞ്ചാരിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ല. രോഗലക്ഷണളും കാണിക്കുന്നില്ല. പക്ഷേ ഒരു നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത് പിന്നീട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ' - ഒരു ഉദ്യോഗസ്ഥന് പറഞ്ഞു
കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 17 മുതല്‍ സര്‍ക്കാര്‍ കശ്മീരില്‍ വിദേശികള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനകം താഴ്വരയിലുണ്ടായിരുന്ന വിനോദ സഞ്ചാരികളോട് സംസ്ഥാനം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദേശികളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ടൂറിസം മേഖലയിമായി ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിരുന്നു.
Keywords: News, National, India, Srinagar, Kashmir, Police, Foreign, Travel & Tourism, Houseboat owner booked for hiding British tourist during lockdown in Kashmir

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.