Housing Scheme | സൗജന്യ വൈദ്യുതി, പാര്‍പ്പിടം, കൂടുതല്‍ മെഡികല്‍ കോളജുകള്‍; രണ്ടാം മോദി സര്‍കാറിന്റെ അവസാന ബജറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നത് ജനസൗഹൃദ പ്രഖ്യാപനങ്ങള്‍
Feb 1, 2024, 12:31 IST
ന്യൂഡെല്‍ഹി: (KVARTHA) സൗജന്യ വൈദ്യുതി, പാര്‍പ്പിടം, കൂടുതല്‍ മെഡികല്‍ കോളജുകള്‍, രണ്ടാം മോദി സര്‍കാറിന്റെ അവസാന ബജറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നത് ജനസൗഹൃദ പ്രഖ്യാപനങ്ങളെന്ന് മന്ത്രി നിര്‍മല സിതാരാമന്‍.
പുരപ്പുര സോളാര്‍ പദ്ധതിയിലൂടെയാണ് ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
ഇടത്തരം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യവും ഒരുക്കും. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവര്‍ഗത്തിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മിക്കാനോ സഹായിക്കുന്നതിനുള്ള പദ്ധതിയാണ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡികല്‍ കോളജുകള്‍ സ്ഥാപിക്കാനാണ് സര്‍കാര്‍ പദ്ധതിയിടുന്നതെന്നും പ്രശ്നങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുന്നതിന് സമിതി രൂപീകരിക്കുമെന്നും നിര്‍മല സീതരാമന്‍ അറിയിച്ചു.
ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും എല്ലാ അംഗന്‍വാടി ജീവനക്കാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നല്‍കുന്ന സര്‍കാര്‍ പദ്ധതിയാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന സമഗ്ര വികസനമാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും ഇടക്കാല ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതരാമന്‍ പറഞ്ഞു.

Keywords: Housing scheme for middle class, medical colleges, and more; Sitharaman's budget has promises galore, New Delhi, News, Politics, Housing Scheme, Medical Colleges, Electricity, Union Budget, Nirmala Sitharaman, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.