Urine Time | ദിവസവും എത്ര തവണ മൂത്രം ഒഴിക്കണം? ശ്രദ്ധിക്കാതിരിക്കരുത് ഇത്തരം കാര്യങ്ങൾ
Jan 23, 2024, 14:27 IST
ന്യൂഡെൽഹി: (KVARTHA) ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. അത് പോലെ ദിവസവും എത്ര തവണ മൂത്രം ഒഴിക്കണമെന്ന് നമുക്കറിയാമോ? ആരോഗ്യമുള്ള ആളുകൾ ഒരു ദിവസം എത്ര തവണ മൂത്രം ഒഴിക്കും? ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തിൽ ഒരാൾ ഒരു ദിവസം ആറ് മുതൽ ഏഴ് തവണ വരെ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ ചിലർ ഇതിലും കുറവോ കൂടുതലോ മൂത്രമൊഴിക്കാറുണ്ട്. അതുകൊണ്ട് അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടെന്ന് പറയാൻ കഴിയില്ല.
കാരണം മൂത്രമൊഴിക്കാൻ പോകുന്നത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മൂത്രസഞ്ചി എത്ര വലുതാണ് എന്നതാണ് ഒന്നാമത്തേത്. നിങ്ങൾ പ്രതിദിനം എത്ര ലിറ്റർ വെള്ളം കുടിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. കൂടുതൽ വെള്ളം കുടിക്കുന്ന ആളാണെങ്കിൽ അതിനനുസരിച്ചു മൂത്രം ഒഴിക്കുകയും വെള്ളം കൂടി കുറവാണെങ്കിൽ മൂത്രം ഒഴിക്കുന്നത് കുറവുമായിരിക്കും. നിങ്ങൾ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നതിനെ ബാധിക്കുന്ന മറ്റൊരു കാര്യം ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിന് അനുസരിച്ചായിരിക്കും.
നിങ്ങൾ പ്രതിദിനം എത്ര ചായയോ കാപ്പിയോ കുടിക്കും? ഇത് നിങ്ങൾ എത്ര തവണ മൂത്രം ഒഴിക്കും എന്നതിനെ നിശ്ചയിക്കുന്നു. കൂടാതെ, പുകവലിക്കാരും കൂടുതൽ തവണ മൂത്രമൊഴിക്കുന്നതായും പറയാറുണ്ട്. നിങ്ങൾ കൂടുതൽ തവണ മൂത്രമൊഴിക്കുമ്പോൾ,അതിനനുസരിച്ച് വെള്ളവും കുടിച്ചാൽ അത് ആരോഗ്യത്തിന്റെ സൂചനയാണ് (എങ്കിലും ഒരു ദിവസം അളവിൽ കൂടുതൽ വെള്ളം കുടിക്കരുത്). അതേസമയം നിങ്ങൾ മൂത്രമൊഴിക്കുന്നത് കുറവും പുറത്തക്കു പോകുന്ന മൂത്രത്തിന്റെ നിറം മഞ്ഞയുമാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടുതലും വെള്ളമോ ചായയോ കാപ്പിയോ കുടിക്കുന്നവർ പലപ്പോഴും മൂത്രമൊഴിക്കും. എന്നാൽ വെള്ളമോ മറ്റു പാനീയങ്ങളോ അധികം കുടിക്കാതെയും നിങ്ങൾ പല തവണ മൂത്രശങ്ക വരുന്നെങ്കിൽ, രാത്രി ഉറങ്ങാൻ പോകുമ്പോൾ നിരവധി തവണ മൂത്രശങ്ക ഉണ്ടായാൽ ഉടൻ ഒരു നല്ലൊരു ഡോക്ടറെ കാണുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക. എങ്കിലും നന്നായി വെള്ളം കുടിക്കുകയും മൂത്രം ഒഴിക്കാൻ വന്നാലും ടോയ്‌ലെറ്റിൽ പോവാതെ കുറെ സമയം സഹിച്ചു നിൽക്കുന്നവരും അപൂർവമല്ല. അത്തരം പ്രവർത്തനങ്ങൾ തീർച്ചയായും ഭാവിയിൽ നിങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മൂത്രമൊഴിക്കുന്നതിൽ എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നുവെങ്കിൽ വിദഗ്‌ധ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
Keywords: News, National, New Delhi, Health Tips, Health, Lifestyle, Diseases, Urine, How many times a day should a person pee?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.