Payal Tadvi case | ഡോ. പായല്‍ തദ്വി: ആത്മഹത്യയിലൂടെ രാജ്യത്തെ നടുക്കിയ ആദിവാസി വനിതാ ഡോക്ടര്‍; വിരല്‍ ചൂണ്ടിയത് ക്യാംപസുകളിലെ ഗൗരവമായ പ്രശ്നങ്ങളിലേക്ക്
Sep 8, 2022, 12:43 IST
മുംബൈ: (www.kvartha.com) 2019ല്‍ മുംബൈയെയും രാജ്യത്തെയും ഇളക്കിമറിച്ച ആത്മഹത്യകളില്‍ ഒന്നായിരുന്നു മുംബൈയിലെ ടിഎന്‍ ടോപിവാല നാഷനല്‍ മെഡികല്‍ കോളജിലെ (ടിഎന്എംസി) രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയായ ഡോ. പായല്‍ തദ്വി (26) യുടെ മരണം. രാജ്യത്തുടനീളം അത് അലയൊലികള്‍ സൃഷ്ടിച്ചു. അനവധി പേര് അവരുടെ നീതിക്കായി തെരുവിലിറങ്ങി. മുംബൈ മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധ മാര്‍ചില്‍ ആയിരങ്ങള്‍ തദ്വിക്ക് വേണ്ടി മെഴുകുതിരി കത്തിച്ചു. #JusticeForPayal എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപയിനും ശക്തി പ്രാപിച്ചു.
2019 മെയ് 22 നാണ് ഡോക്ടര്‍ പായല്‍ തദ്വിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടികവര്‍ഗ വിഭാഗമായ തദ്വി ഭില്‍ മുസ്ലീം സമുദായത്തില്‍ പെട്ടയാളായിരുന്നു പായല്‍. പായല്‍ തദ്വിയുടെ ആത്മഹത്യ ദളിത്, ആദിവാസി വിദ്യാര്‍ഥികളോടുള്ള സമൂഹത്തിന്റെ ആഴത്തിലുള്ള മുന്വിധികളിലേക്കാണ് വിരല്‍ ചൂണ്ടിയത്. കോളജ് ക്യാംപസുകളെ ബാധിക്കുന്ന ജാതി വിവേചനത്തിന്റെയും പീഡനത്തിലേക്കും ഇത് ശ്രദ്ധ തിരിച്ചു. മരിക്കുന്നതിന് ഏഴ് മാസം മുമ്പ് തദ്വി, സീനിയേഴ്സ് തന്നെ ജാതിയുടെ പേരില്‍ ശല്യപ്പെടുത്തുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നുവെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
തദ്വിയുടെ സീനിയറായ അങ്കിത ഖണ്ഡേല്‍വാള്‍ (27), ഹേമ അഹൂജ (28), ഭക്തി മെഹാരെ (26) എന്നിവരെ ജാതിയുടെ പേരില്‍ പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൈനകോളജിസ്റ്റെന്ന നിലയിലുള്ള പരിശീലനത്തിന്റെ നിര്‍ണായകമായ ഭാഗമായ തദ്വിയെ ശസ്ത്രക്രിയകളില്‍ നിന്ന് തടഞ്ഞുവെന്നും ജാതിയുടെ പേരില്‍ അപമാനിക്കപ്പെട്ടുവെന്നും കുടുംബം ആരോപിച്ചു. 'ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരും തന്നെ വിവേചനം കാണിക്കാത്ത അന്തരീക്ഷത്തിലാണ് എന്റെ മകള്‍ വളര്‍ന്നത്. അവളുടെ പശ്ചാത്തലത്തില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടാകുമെന്ന് അവള് ഒരിക്കലും കരുതിയിരുന്നില്ല. അവള് ശുഭാപ്തിവിശ്വാസിയായിരുന്നു', തദ്വിയുടെ അമ്മ അബേദ പറയുന്നു.
'ഞങ്ങളുടെ സമൂഹത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ സ്ത്രീയും ഞങ്ങളുടെ കുടുംബത്തില്‍ ആദ്യമായി ഡോക്ടറായതും എന്റെ മകളായിരുന്നു. അവള് മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു', പായലിന്റെ മാതാവ് കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗം (ഒബിസി) പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ജാതി മുന്‍വിധികളെ അഭിമുഖീകരിക്കുന്നുവെന്ന ഗൗരവമായ പ്രശ്നം ചൂണ്ടിക്കാട്ടിയ പായല്‍ തദ്വിയുടെ മരണം പതിയെ ചര്‍ചകളില്‍ നിന്ന് പിന്മാറിയതും ഇപ്പോഴും മരണം ഉയര്‍ത്തിയ പ്രശ്നത്തിന് പരിഹാരം ആയില്ലെന്നതും പില്ക്കാല ചരിത്രം.

Keywords: Latest-News, National, Top-Headlines, Mumbai, World-Suicide-Prevention-Day, Suicide, Mumbai, Doctor, Medical College, Social-Media, Payal Tadvi, #JusticeForPayal, How suicide of an Adivasi woman doctor shook India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.