ENT Specialist | മെഡിക്കൽ രംഗത്ത് കരിയർ അന്വേഷിക്കുകയാണോ? ഇഎൻടി സ്പെഷ്യലിസ്റ്റ് ആവാം; മികച്ച ശമ്പളവും കാത്തിരിക്കുന്നു; എന്താണ് ചെയ്യേണ്ടതെന്ന് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) പന്ത്രണ്ടാം ക്ലാസിന് ശേഷം മെഡിക്കൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ നിരവധി വഴികളുണ്ട്. അതിലൊരു ശാഖയാണ് ഇഎൻടി സ്പെഷ്യലിസ്റ്റ്. അതായത് ചെവി, മൂക്ക്, തൊണ്ട തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങൾ ചികിത്സിക്കാൻ വൈദഗ്ധ്യമുള്ള ഡോക്ടർമാരാവാം. റാങ്കും താൽപര്യവും അനുസരിച്ച് നിങ്ങൾക്ക് സ്പെഷ്യലൈസേഷനായി ബ്രാഞ്ച് തിരഞ്ഞെടുക്കാം.

ENT Specialist | മെഡിക്കൽ രംഗത്ത് കരിയർ അന്വേഷിക്കുകയാണോ? ഇഎൻടി സ്പെഷ്യലിസ്റ്റ് ആവാം; മികച്ച ശമ്പളവും കാത്തിരിക്കുന്നു; എന്താണ് ചെയ്യേണ്ടതെന്ന് അറിയാം

ഇഎൻടി എന്നാൽ ഇയർ, നോസ്, തൈറോയ്ഡ് എന്നിവയെ സൂചിപ്പിക്കുന്നു. ഇഎൻടി സ്പെഷ്യലിസ്റ്റായി കരിയർ തിരഞ്ഞെടുക്കുന്ന വ്യക്തികളെ ഓട്ടോലാറിംഗോളജിസ്റ്റ് എന്നും വിളിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മെഡിക്കൽ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഇഎൻടി വളരെ ജനപ്രിയമാണ്.

തിരഞ്ഞെടുപ്പ് എങ്ങനെ?

ഇഎൻടി സ്പെഷ്യലിസ്റ്റ് ആകുന്നതിന് മുമ്പ്, നിങ്ങൾ മെഡിക്കൽ അതായത് എംബിബിഎസ് പഠിക്കണം. ഇതിനായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം. അതിനു ശേഷം നീറ്റ് പ്രവേശന പരീക്ഷയിൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സീറ്റ് ഉറപ്പിക്കണം.

എംബിബിഎസ് കഴിഞ്ഞാൽ സ്പെഷ്യലൈസേഷനായി ഇഎൻടി തിരഞ്ഞെടുക്കാം. ഇതിനായി വീണ്ടും പിജി പ്രവേശന പരീക്ഷ പാസാകണം. പ്രവേശന പരീക്ഷ പാസായാൽ മാത്രമേ റാങ്കും സീറ്റുകളുടെ ലഭ്യതയും അനുസരിച്ച് കോളജ് ലഭ്യമാകൂ. ഇവിടെ നിന്ന് ഇഎൻടി പഠിക്കാം.

പ്രത്യേക കോഴ്സുകൾ

* എംഎസ്‌സി (മാസ്റ്റർ ഓഫ് സയൻസ്) ഓട്ടോളറിംഗോളജി
* എംഎസ് (മാസ്റ്റർ ഓഫ് സർജറി) ഓട്ടോളറിംഗോളജി
* എംഎസ് (മാസ്റ്റർ ഓഫ് സർജറി) ഒട്ടോറിനോളറിംഗോളജി
* എംഎസ് (മാസ്റ്റർ ഓഫ് സർജറി) ഇഎൻടി
* ഡിഎൻബി (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) ഇഎൻടി
* എം.ഡി (മാസ്റ്റർ ഓഫ് ഡോക്ടർ) ഓട്ടോളറിംഗോളജി
* എം.ഡി (മാസ്റ്റർ ഓഫ് ഡോക്ടർ) ഇഎൻടി

എത്ര വരെ സമ്പാദിക്കാം?

സമ്പാദ്യം നിങ്ങൾ എവിടെ, ഏത് സ്ഥാനത്ത് ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അനുഭവം കൂടുന്നതിനനുസരിച്ച് വരുമാനവും വർധിക്കുന്നു. ശരാശരി ശമ്പളം പ്രാരംഭ ഘട്ടത്തിൽ പ്രതിമാസം 90,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്. പിന്നീട് ഇത് പ്രതിമാസം നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ എത്തും.

Keywords: News, National, New Delhi, ENT Specialist, Eduaction, Career, Health,   How to Become ENT Specialist.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia