Ivy Gourd | ഗുണങ്ങളില്‍ മുന്നില്‍ ഈ ഇത്തിരിക്കുഞ്ഞന്‍! മഴക്കാലത്ത് കോവല്‍ കൃഷി ചെയ്യാം; കോവയ്ക്കയുടെ സവിശേഷതകളും നടീല്‍ രീതികളും അറിയാം

 


തിരുവനന്തപുരം: (www.kvartha.com) മഴക്കാലത്ത് ഏറ്റവും അനുയോജ്യമായി കൃഷി ചെയ്യാവുന്നതും, മികച്ച വിളവ് ലഭിക്കുന്നതുമായ പച്ചക്കറിയാണ് കോവല്‍. ഇതിലൂടെ അടുക്കളത്തോട്ടത്തില്‍ വിഷമില്ലാത്ത ആരോഗ്യകരമായ പച്ചക്കറി ഉത്പാദിപ്പിക്കാനുമാവും. ഗുണത്തിലും മുന്‍പന്തിയില്‍ തന്നെയാണ് കോവല്‍. പിടിച്ചു കയറിക്കഴിഞ്ഞാല്‍ കാലങ്ങളോളം നിലനില്‍ക്കുമെന്നതും സവിശേഷതയാണ്. ഇടവേളകളില്‍ കമ്പുകള്‍ മുറിച്ചു നിര്‍ത്തണം. പുതിയ തണ്ടുകള്‍ വന്നു അതില്‍ വീണ്ടും കായ് പിടിക്കും. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്.
      
Ivy Gourd | ഗുണങ്ങളില്‍ മുന്നില്‍ ഈ ഇത്തിരിക്കുഞ്ഞന്‍! മഴക്കാലത്ത് കോവല്‍ കൃഷി ചെയ്യാം; കോവയ്ക്കയുടെ സവിശേഷതകളും നടീല്‍ രീതികളും അറിയാം

കോവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് കുളിര്‍മ നല്‍കുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കും. പല രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും ഫലപ്രദമായി ചികിത്സിക്കുന്നതിനായി പരമ്പരാഗത മരുന്നുകള്‍ തയ്യാറാക്കാനും ഇതുപയോഗിക്കുന്നുണ്ട്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം ഉറപ്പാക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിന്‍ കൊണ്ട് സമ്പുഷ്ടമാണ് കോവയ്ക്ക. ബേബി തണ്ണിമത്തന്‍ എന്നും അറിയപ്പെടുന്ന ഈ ഇനം സ്വാദിഷ്ടമായ രുചിയും അവശ്യ പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളും നല്‍കുന്നു. ഇരുമ്പ്, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെയും സമൃദ്ധമായ ഉറവിടമാണ്. രക്തയോട്ടം നിയന്ത്രിക്കുന്നതിലൂടെയും ഹൃദ്രോഗങ്ങള്‍ തടയുന്നതിലൂടെയും ഹൃദയത്തിന്റെ ഒപ്റ്റിമല്‍ ആരോഗ്യത്തിന് ഈ ധാതു അത്യാവശ്യമാണ്.

കൃഷി രീതി

ഒരുപാട് വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കോവല്‍ നടാതിരിക്കുന്നതാണ് ഉത്തമം. അധികം പരിചരണവും ഒരുപാട് വളപ്രയോഗവും ഇതിന് വേണമെന്നില്ല. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നട്ടാല്‍ നല്ല രീതിയില്‍ വളരും. കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ്. വള്ളി മുറിച്ചു നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം.

ഉണങ്ങിയ കാലിവളം, തരിമണല്‍, മേല്‍മണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിന്‍ കവറിന്റെ മുക്കാല്‍ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുകള്‍ മണ്ണില്‍ പുതയാന്‍ പാകത്തില്‍ വള്ളികള്‍ നടുക. ഇവ തണലില്‍ സൂക്ഷിക്കുക.ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളില്‍ തൈകള്‍ മാറ്റി നടാം. പോളിത്തിന്‍ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റര്‍ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

Keywords: Ivy Gourd, Farming, Agriculture, Vegetable farming, How to Cultivate Ivy Gourd?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia