PM Kisan | ഇ-കെവൈസി ചെയ്തില്ലേ? പിഎം കിസാൻ 16-ാം ഗഡു ലഭിക്കില്ല! എളുപ്പത്തിൽ ഇങ്ങനെ ചെയ്യാം, 3 വഴികൾ ഇതാ
Jan 14, 2024, 19:07 IST
ന്യൂഡെൽഹി: (KVARTHA) കർഷകർക്ക് ധനസഹായം നൽകാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Yojana). ഈ പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം ലഭിക്കും. വര്‍ഷത്തില്‍ 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് കർഷകരുടെ അക്കൗണ്ടിലേക്ക് പണമെത്തുക. 2019 ഫെബ്രുവരിയിലാണ് പിഎം-കിസാൻ പദ്ധതി അവതരിപ്പിച്ചത്.
നവംബർ മാസത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് 15-ാം ഗഡു സർക്കാർ അനുവദിച്ചിരുന്നു. ഇപ്പോൾ രാജ്യത്തെ കോടിക്കണക്കിന് കർഷകർ പതിനാറാം ഗഡുവിനായി കാത്തിരിക്കുകയാണ്. നിങ്ങൾ ഇതിനകം പിഎം കിസാൻ യോജനയുടെ ഉപഭോക്താവോ അല്ലെങ്കിൽ പുതുതായി അപേക്ഷിച്ചവരോ ആണെങ്കിലും എല്ലാവർക്കും ഇ-കെവൈസി (eKYC) പ്രധാനമാണ്.
ഇ-കെവൈസി ചെയ്തില്ലെങ്കിൽ കർഷകർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ, അത് പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. പിഎം കിസാൻ പദ്ധതിയുടെ പ്രയോജനം, ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഇ-കെവൈസി കൊണ്ട് ലക്ഷ്യമിടുന്നത്.
മൂന്ന് തരത്തിൽ ഇ-കെവൈസി ചെയ്യാം
(i) ഒടിപി അടിസ്ഥാനമാക്കി (പിഎം-കിസാൻ പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാണ്)
(ii) ബയോമെട്രിക് അടിസ്ഥാനമാക്കി (പൊതു സേവന കേന്ദ്രങ്ങളിലും (CSC) സംസ്ഥാന സേവാ കേന്ദ്രത്തിലും (SSK) ലഭ്യമാണ്)
(iii) മുഖ പ്രാമാണീകരണം (Face authentication) - പിഎം കിസാൻ മൊബൈൽ ആപ്പിൽ ലഭ്യമാണ്.
ഒടിപി അടിസ്ഥാനമാക്കി ഓൺലൈനിൽ ഇ-കെവൈസി ചെയ്യുന്നതിന്
* ഔദ്യോഗിക വെബ്സൈറ്റായ https://pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.
* വെബ്സൈറ്റില്‍ 'e-KYC' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്പറും ക്യാപ്ച കോഡും നല്‍കുക. അതിനു ശേഷം സെര്‍ച് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
* തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്കി അതില്‍ ലഭിച്ച ഒടിപി നൽകുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാകും.
ബയോമെട്രിക് അടിസ്ഥാനമാക്കി
നിങ്ങളുടെ ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ഉപയോഗിച്ച് അടുത്തുള്ള അക്ഷയ അല്ലെങ്കിൽ മറ്റ് പൊതു സേവന കേന്ദ്രങ്ങൾ സന്ദർശിക്കുക.
മുഖ പ്രാമാണീകരണത്തിലൂടെ
കർഷകന് സ്വന്തം സൗകര്യത്തിനനുസരിച്ച് മൊബൈൽ വഴിയും ഇകെവൈസി ചെയ്യാവുന്നതാണ്. ഏറ്റവും നൂതനവും തടസരഹിതവുമായ മാർഗമാണിത്.
* ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പി എം കിസാൻ (PM-KISAN) മൊബൈൽ ആപ്പും ആധാർ ഫേസ് ആർഡി (Aadhaar Face RD) ആപ്പും ഡൗൺലോഡ് ചെയ്യുക.
* ആപ്പ് തുറന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ലോഗിൻ ചെയ്യുക
* ബെനിഫിഷ്യറി സ്റ്റാറ്റസ് പേജിലെ ഭൂമി (Land) തിരഞ്ഞെടുക്കുക
* ഇ-കെവൈസി സ്റ്റാറ്റസ് 'നോ' ആണെങ്കിൽ, 'eKYC'-യിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ നൽകി നിങ്ങളുടെ മുഖം സ്കാൻ ചെയ്യാൻ സമ്മതം നൽകുക. നിങ്ങളുടെ മുഖം വിജയകരമായി സ്കാൻ ചെയ്തതിന് ശേഷം, ഇ-കെവൈസി പൂർത്തിയായി.

Keywords : News, Top-Headlines, Kerala, Kerala-News, News-Malayalam-News, National, How to do eKYC for PM Kisan scheme: Here are 3 ways.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.