Voter ID | ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

 


ന്യൂഡെല്‍ഹി: (www.kvartha.com) മിക്കവാറും എല്ലാ പ്രധാനപ്പെട്ട ജോലികള്‍ക്കും ആധാര്‍ കാര്‍ഡ് പോലെ തന്നെ സുപ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ് വോട്ടര്‍ ഐഡി കാര്‍ഡ്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് സ്വന്തമാക്കാനും അല്ലെങ്കില്‍ നഷ്ടപ്പെട്ട വോട്ടര്‍ ഐഡി കാര്‍ഡ് വീണ്ടും നേടുന്നതും എങ്ങനെയെന്ന് അറിയാം.
         
Voter ID | ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഘട്ടം 1

വോട്ടര്‍ ഐഡി കാര്‍ഡ് എവിടെയെങ്കിലും നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് വേണമെങ്കിലോ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് https://voterportal(dot)eci(dot)gov(dot)in അല്ലെങ്കില്‍ https://nvsp(dot)in/ സന്ദര്‍ശിക്കുക.

ഘട്ടം 2

തുടര്‍ന്ന് നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പാസ്വേഡ് എന്നിവ ആവശ്യമാണെന്ന് ഓര്‍മ്മിക്കുക. അക്കൗണ്ട് സൃഷ്ടിച്ച ശേഷം, ആവശ്യമായ വിവരങ്ങള്‍ ഇവിടെ പൂരിപ്പിക്കുക.

ഘട്ടം 3


തുടര്‍ന്ന് 'e-EPIC ഡൗണ്‍ലോഡ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഐഡി കാര്‍ഡ് സേവ് ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാം.

Keywords:  Latest-News, National, Top-Headlines, Voters, Digital, India, Government-of-India, New Delhi, How to download Digital Voter ID.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia