PPO Number | പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: പിപിഒ നമ്പർ ഇങ്ങനെ അറിയാം; മറന്നുപോയാലും എളുപ്പത്തിൽ കണ്ടെത്താം!
Feb 26, 2024, 14:03 IST
ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് വലിയൊരു വിഭാഗം ആളുകൾക്ക് പെൻഷൻ ലഭിക്കുന്നു. പെൻഷൻ പേയ്‌മെൻ്റ് ഓർഡർ (PPO) നമ്പർ പെൻഷൻ വാങ്ങുന്നവർക്ക് വളരെ പ്രധാനമാണ്. ഇ പി എഫ് സ്കീമിൻ്റെ ചട്ടക്കൂടിനുള്ളിൽ പെൻഷൻ വാങ്ങുന്നവർക്ക് ഇത് 12 അക്ക തിരിച്ചറിയൽ കോഡായി പ്രവർത്തിക്കുന്നു. രാജ്യത്തെ എല്ലാ പെൻഷൻകാർക്കും ഒരു പിപിഒ നമ്പർ ഉണ്ടാവും.
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) പെൻഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ആശയവിനിമയങ്ങൾക്കും പിപിഒ നമ്പർ പ്രധാനമാണ്. അതോറിറ്റിയുടെ കോഡും സീരിയൽ നമ്പറും ചേർന്നതാണ് 12 അക്ക പിപിഒ നമ്പർ. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് പോലുള്ള കാര്യങ്ങൾക്ക് പെൻഷൻകാർ അവരുടെ പിപിഒ നമ്പർ നൽകേണ്ടത് അത്യാവശ്യമാണ്.
പിപിഒ നമ്പറിൻ്റെ ഉപയോഗം എന്താണ്?
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ഇപിഎഫ്ഒ പോർട്ടലും മൊബൈൽ ആപ്പും വഴി നൽകുന്ന ഓൺലൈൻ സേവനങ്ങൾക്കായി പിപിഒ നമ്പർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പെൻഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുക, നിങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുക, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക എന്നിവയ്‌ക്കൊക്കെ ഈ നമ്പർ ആവശ്യമാണ്.
എങ്ങനെ കണ്ടുപിടിക്കും
പെൻഷൻ വാങ്ങുന്നവർ പലപ്പോഴും അവരുടെ പിപിഒ നമ്പറുകൾ തെറ്റായി രേഖപ്പെടുത്തുന്നു, ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പിപിഒ നമ്പർ നിങ്ങൾ മറന്നുപോയെങ്കിൽ, അത് എങ്ങനെ തിരികെ ലഭിക്കുമെന്ന് അറിയാം.
* www(dot)epfindia(dot)gov(dot)in എന്ന ഇപിഎഫ്ഒ വെബ്‌സൈറ്റിലേക്ക് പോകുക.
* 'Online Services' ലെ Pensioners' Portal ക്ലിക്കുചെയ്യുക.
* Knows your PPO No. തിരഞ്ഞെടുക്കുക. നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും അടക്കമുള്ള വിശദാംശങ്ങൾ നൽകി പിപിഒ നമ്പർ അറിയാനാവും.
Keywords: News, National, New Delhi, PPO Number, EPFO, Pension, Life Certificate, Employee, Mobile App, Pension, How to find your PPO number? A step-by-step guide.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.