Sweating Issues | വേനല്‍ കടുത്തതോടെ വിയര്‍പ്പുനാറ്റം പ്രശ്‌നമാകുന്നുവോ? ചെറുക്കാനുള്ള വഴികള്‍ ഇതാ!
Mar 11, 2024, 15:07 IST
ന്യൂഡെൽഹി: (KVARTHA) വേനൽ ചൂടിനൊപ്പം ശരീരം വിയർക്കുന്നത് പലർരും നേരിടുന്ന വലിയ പ്രശ്നമാണ്. ശാരീരിക അസ്വസ്ഥതയ്‌ക്കൊപ്പം വിയർപ്പ് നാറ്റം കൂടി അലോസരപ്പെടുത്തുന്നു. ഓരോരുത്തരുടെയും പ്രകൃതം പോലെ അത് വ്യത്യാസപ്പെട്ടിരിക്കുന്നു. അമിതമായ വിയർപ്പിനെ ചെറുക്കാനുള്ള വഴികൾ അറിയാം.
ചൂട് കാലം വന്നാല്‍ ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുക, അമിതമായ മാനസിക സമ്മർദം കുറയ്ക്കാൻ ശ്രമിക്കുക, പോഷകങ്ങളാൽ സമൃദ്ധമായതും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നല്ല ഭക്ഷണങ്ങൾ കഴിക്കുക, കോട്ടൺ തുണി കൊണ്ടുള്ള വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക, യോഗ ശീലമാക്കുക, ലഹരി ഉപയോഗം കുറയ്ക്കുക, ചൂട് കാലത്തു ചൂട് വെള്ളത്തിലെ കുളി ഒഴിവാക്കുക, പുറത്തു പോകുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കുക ഇങ്ങനെ വിയർപ്പിനെ ചെറുത്തു നിൽക്കാൻ ചില പൊടിക്കൈകൾ നോക്കാവുന്നതാണ്.
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ താപനില കുറയ്ക്കാൻ സഹായകരമാകും. അങ്ങനെ ശരീരത്തിലെ അമിതമായ വിയർപ്പിന് ആശ്വാസം പകരും. അമിതമായ വിയർപ്പ് പ്രശ്നമായി തോന്നുന്നവർ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പ് വർധിക്കാൻ കാരണമാകും. ലഹരി ഉപയോഗങ്ങളായ മദ്യം, സിഗരറ്റ്, മയക്ക് മരുന്ന് ഇവയൊക്കെ ശരീരത്തിലെ വിയർപ്പ് കുറയ്ക്കാനുള്ള കഴിവിനെ ഇല്ലാതാക്കും.
നല്ല ആഹാര ശീലവും വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. നന്നായി വേവിച്ച ഭക്ഷണത്തേക്കാൾ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക, ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിവതും കുറയ്ക്കുക, പകരം ജ്യൂസ്, തൈര്, മോര്, വെള്ളം ഇവയൊക്കെ കുടിക്കുക. ചൂട് വെള്ളത്തേക്കാൾ തണുത്ത വെള്ളംകുടിക്കുന്നത് ഊഷ്മാവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കഴിവതും ഗുണമേന്മയുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗ പ്രദമാക്കുക. ഇവ ശരീരത്തിലെ വിയർപ്പ് വലിച്ചെടുത്തു ബാഷ്പീകരണം എളുപ്പമാക്കും.
വിയർപ്പിനോട് പൊരുതാൻ പ്രകൃതിദത്തമായ വഴിയാണ് യോഗ. വിയർപ്പ് ഗ്രന്ഥികളെ തളർത്താൻ യോഗ നല്ലതാണ്. ചൂട് കാലം കൂടുതലായും ചൂടുള്ള ഭക്ഷണം ഒഴിവാക്കി തണുത്ത ഭക്ഷണം ശീലമാക്കുക. വൃത്തിയും വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കാവുന്നതാണ്.
Keywords: News, National, New Delhi, Sweating, Health, Lifestyle, Food, Juice, Water, Dress, How to stop excessive sweating in summer?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.