Guide | വീട്ടിലിരുന്ന് തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാം; വിശദമായി അറിയാം 

 
How to Transfer Vehicle Ownership Online in Kerala
How to Transfer Vehicle Ownership Online in Kerala

Representational Image Generated by Meta AI

● പരിവാഹൻ പോർട്ടൽ വഴി എളുപ്പത്തിൽ ചെയ്യാം 
● ആധാർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ഓതന്റിക്കേഷൻ
● ഓൺലൈൻ പേയ്‌മെന്റ് നടത്താം 

ഡോണൽ മൂവാറ്റുപുഴ

(KVARTHA) ഇന്ന് ഭൂമി കച്ചവടം പോലെ നമ്മുടെ കേരളത്തിൽ സജീവമായ കച്ചവടം ആണ് വാഹനകച്ചവടവും. പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ തന്നെ അത് വാങ്ങാൻ വെമ്പുന്നവരാണ് മലയാളികളിൽ പലരും. കാരണം, മലയാളികളിൽ നല്ലൊരു ശതമാനവും വാഹന പ്രേമികൾ ആണെന്നതു തന്നെ കാരണം. അതുകൊണ്ട് തന്നെ ഒരു വാഹനത്തിൻറെ ഉടമസ്ഥാവകാശം മാറ്റുന്നതിനുവേണ്ടിയുള്ള പ്രക്രിയ ഇവിടെ ധാരാളമായി നടക്കുന്നു. 

പഴയപോലെ ഇതുപോലെയുള്ള കാര്യങ്ങൾക്ക് മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയോ ഏജൻസികളെയോ ഒന്നും ആശ്രയിക്കേണ്ട കാര്യമില്ല. ഇൻ്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഒരു വാഹനത്തിൻറെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ടി അപേക്ഷ തയാറാക്കാവുന്നതാണ്. വിവരസാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചു നിൽക്കുന്ന ഇക്കാലത്ത് അതിനുള്ള ധാരാളം സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. ഒരു വാഹനത്തിൻറെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ടി പരിവാഹൻ സൈറ്റ് വഴി എങ്ങനെയാണ് അപേക്ഷ തയ്യാറാക്കേണ്ടത് എന്ന് അറിയാം.

എന്താണ് ചെയ്യേണ്ടത്?

* പരിവാഹൻ വെബ്‌സൈറ്റിൽ പ്രവേശിക്കുക: www(dot)parivahan(dot)gov(dot)in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
* 'ഓൺലൈൻ സർവീസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* 'വെഹിക്കിൾ റിലേറ്റഡ് സർവീസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക.
* വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൃത്യമായി നൽകുക.
* 'എൻട്രി രജിസ്ട്രേഷൻ നമ്പർ' തിരഞ്ഞെടുക്കുക. ശേഷം 'Proceed' ബട്ടൺ ക്ലിക്ക് ചെയ്യുക.
* തുറന്നു കിട്ടുന്ന പുതിയ പേജിൽ, 'ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* നിങ്ങൾ വാഹനം വിറ്റയാളാണെങ്കിൽ 'സെല്ലർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ആധാർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഓതന്റിക്കേഷൻ:


ആധാർ ഓതന്റിക്കേഷൻ: നിങ്ങളുടെ പേര് ആധാറിലെ പേരുമായി 50% ഒത്തുപോകുകയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. എല്ലാ രേഖകളും ഓൺലൈനായി സമർപ്പിച്ചാൽ മതി.
മൊബൈൽ നമ്പർ ഓതന്റിക്കേഷൻ: ഓൺലൈനായി പേയ്‌മെന്റ് നടത്തി ഒറിജിനൽ രേഖകൾ ഓഫീസിൽ സമർപ്പിക്കേണ്ടതായി വരും.

ഇവിടെ മൊബൈൽ നമ്പർ ഓതന്റിക്കേഷൻ ഓപ്പൺ ചെയ്ത് ചേസിസ് നമ്പറിന്റെ അവസാന അഞ്ചക്കവും തുടർന്ന് വാഹനം വിൽക്കുന്ന വ്യക്തിയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്ക് വരുന്ന ഒ.ടി.പി.യും എൻട്രി വരുത്തിയാൽ അപ്ലിക്കേഷൻ ഫോം വരികയും അതിൽ ട്രാൻസ്ഫർ ക്ലിക്ക് ചെയ്യുകയും വേണം. Duplicate R C വേണമെന്നുണ്ടെങ്കിൽ അതും ടിക്ക് ചെയ്യാം. താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ അഡ്രസ്സും ഫോൺ നമ്പറും എൻട്രി വരുത്തി സേവ് കൊടുത്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ജനറേറ്റ് ആയി വരികയും അത് വാഹനം വാങ്ങുന്ന വ്യക്തിയുടെ മൊബൈലിലേക്ക് മെസ്സേജ് ആയി വരികയും ചെയ്യും. 

തുടർന്ന് Transfer of ownership buy-യിൽ പോയി എസ്എംഎസ് ആയി വന്ന അപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ എന്റർ ചെയ്താൽ ഒടിപി വരികയും തുടർന്നു കാണുന്ന അപ്ലിക്കേഷൻ ഫോമിൽ ട്രാൻസ്ഫർ ടിക്ക് ചെയ്യുകയും ചെയ്യാം. ഇതോടൊപ്പം ഡ്യൂപ്ലിക്കേറ്റ് ആർസി ഹൈപ്പോഷൻ എൻട്രി എന്നിവയ്ക്കും ഒരുമിച്ച് അപേക്ഷിക്കാൻ സാധിക്കും. അതിനു താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ ആവശ്യപ്പെടുന്ന വിവരങ്ങൾ ചേർത്ത് വാഹനം വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ആർടിഒ ഓഫീസ് സെലക്ട് ചെയ്താൽ fees amount എത്രയാണെന്നും payment now കൊടുത്ത് G pay വഴിയും മറ്റ് ഓൺലൈൻ വഴിയും അടയ്ക്കാവുന്നതാണ്.

വാഹനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് പതിവായി നടക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ പരിവാഹൻ വെബ്‌സൈറ്റ് വഴി ഈ പ്രക്രിയ എത്ര എളുപ്പമാക്കിയിരിക്കുന്നു എന്നത് പലർക്കും അറിയില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്, കാരണം ഇത് സാധാരണക്കാരന് നിയമപരമായി സുരക്ഷിതമായ ഒരു ഇടപാട് ഉറപ്പാക്കാൻ സഹായിക്കുന്നു. ഈ ഉപകാരപ്രദമായ ലേഖനം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കുക.

#vehicletransfer #keralaRTO #onlineprocess #parivahan #digitalindia #car #bike

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia