ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് ഇടയാക്കിയ വ്യാജ സന്ദേശങ്ങള്‍ക്കു പിന്നില്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹുജിയുമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തി. ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ബാംഗ്ലൂര്‍, പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
അസമിലെ കലാപത്തിന്റെ തിരിച്ചടി എന്ന നിലയില്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ജോലിചെയ്യുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ പരക്കെ അക്രമമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച എസ് എം എസുകളും എം എം എസുകളുമാണ് ഇവരുടെ പലായനത്തിനിടയാക്കിയത്. ഇത്തരം എം എം എസുകള്‍ 60 ലക്ഷം പേരിലേയ്ക്ക് പ്രചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എം എം എസ് പ്രചരിപ്പിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയെന്നും ഇവ എവിടെ നിന്നാണ് പോയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
SUMMARY: Investigators are looking at possible involvement of members of south India-based Popular Front of India (PFI) and terrorist group HuJI in spreading communally charged SMSs and internet postings, even as agencies keep a cautious eye on activities of fundamentalist groups in troubled Assam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.