HC Judgment | മനുഷ്യജീവിതം ഗണിതശാസ്ത്രമല്ലെന്ന് ഹൈകോടതി; അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്കുള്ള നഷ്ടപരിഹാരം 21.86 ലക്ഷം രൂപയായി ഉയര്‍ത്തി

 


ബെംഗ്‌ളുറു: (www.kvartha.com) ഏഴു വയസുള്ളപ്പോള്‍ അപകടത്തില്‍ പരിക്കേറ്റ് വൈകല്യം സംഭവിച്ചതിന് ബെലഗാവിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോടോര്‍ ആക്സിഡന്റ്‌സ് ക്ലെയിം ട്രിബ്യൂണല്‍ വിധിച്ച 4.41 ലക്ഷം രൂപ നഷ്ടപരിഹാരം കര്‍ണാടക ഹൈകോടതി 21.86 ലക്ഷമായി വര്‍ധിപ്പിച്ചു. 'അപകടസമയത്ത് അവകാശി ഏഴ് വയസുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍, അവള്‍ സമ്പാദിക്കാനുള്ള പ്രായത്തില്‍ എത്തിക്കഴിഞ്ഞാല്‍ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് അവളുടെ വിദ്യാഭ്യാസം, സംരംഭം, മനോഭാവം, ജീവിതത്തോടുള്ള പൊതുവായ സമീപനം എന്നിങ്ങനെ വിവിധ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു', കേസ് പരിഗണിക്കുന്നതിനിടയില്‍ കോടതി നിരീക്ഷിച്ചു.
           
HC Judgment | മനുഷ്യജീവിതം ഗണിതശാസ്ത്രമല്ലെന്ന് ഹൈകോടതി; അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്കുള്ള നഷ്ടപരിഹാരം 21.86 ലക്ഷം രൂപയായി ഉയര്‍ത്തി

വൈകല്യം 100% ആയി നിജപ്പെടുത്തുന്നത് അന്യായവും അനുചിതവുമാണെന്ന ദി ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ് കംപനി ലിമിറ്റഡിന്റെ അഭിഭാഷകന്റെ വാദം ജസ്റ്റിസ് പി കൃഷ്ണ ഭട്ട് നിരസിച്ചു. 'എന്റെ അഭിപ്രായത്തില്‍, അത്തരമൊരു വാദം അംഗീകരിക്കുന്നത്, ഒരു മനുഷ്യനെ ഒരു യന്ത്രത്തിന്റെ കാഴ്ചപ്പാടിലേക്ക് ചുരുക്കും.
നിര്‍ഭാഗ്യവശാല്‍, മനുഷ്യജീവിതം ഗണിതമല്ല. ഇത് കൂടുതല്‍ സങ്കീര്‍ണമായ ഒന്നാണ്. സമ്പാദിക്കുന്നതിന് ഉപയോഗപ്രദമായ ചില അവശ്യ അവയവങ്ങളുടെ ശരിയായ ഉപയോഗം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക്, കൈകാലുകള്‍ അടിസ്ഥാനമാക്കിയുള്ള ഗണിതശാസ്ത്രം അവലംബിച്ച് കുറച്ച് വരുമാനം നേടാമെന്ന് പറയുന്നതിന് മുകളിലാണിത്', ജസ്റ്റിസ് ഭട്ട് പറഞ്ഞു.

2006 ഒക്ടോബര്‍ 24 ന് പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് 4.41 ലക്ഷം രൂപ മാത്രമാണ് ട്രൈബ്യൂണല്‍ നല്‍കിയത്. അതിനാല്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Keywords:  Latest-News, National, Top-Headlines, High Court, Court Order, Verdict, Karnataka, Court, Karnataka High Court, HC Judgment, Human life not maths, says Karnataka HC, enhances aid for minor to Rs 21.86 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia