എന്‍ഡോസള്‍ഫാന്‍: മരിച്ചവര്‍ക്ക് 5 ലക്ഷം വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം
Jun 12, 2012, 06:00 IST
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. കമ്മീഷനു ലഭിച്ച സര്‍ക്കാര്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് നഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടത്. കിടപ്പിലായവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയും, ശാരീരിക വൈകല്യമുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നത്.
2010 ഡിസംബര്‍ 31ന് സംസ്ഥാന സര്‍ക്കാരിനോട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിന്റെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശകമ്മീഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതേതുടര്‍ന്ന് വീണ്ടും കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന് ഉടനെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിച്ചു.

English Summery
Human rights commission demands state govt to pay compensation to Endosulfan victims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.