ഷീല ദീക്ഷിത് ശവത്തില്‍ കുത്തി; അജയ് മാക്കന്‍ കോണ്‍ഗ്രസ് വിടുന്നു
Feb 12, 2015, 23:00 IST
ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) രഹസ്യമാക്കി വെച്ചിരുന്ന കോണ്‍ഗ്രസിനുള്ളിലെ തൊഴുത്തില്‍കുത്ത് പരസ്യമാകുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ഉത്തരവാദി അജയ് മാക്കനാണെന്ന തരത്തിലുള്ള മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രസ്താവന കോണ്‍ഗ്രസിലെ ചടുലപിണക്കങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ഷീല ദീക്ഷിതിന്റെ പ്രസ്താവന അജയ്മാക്കനെ വേദനിപ്പിച്ചെന്നും അദ്ദേഹം കോണ്‍ഗ്രസ് വിടാനൊരുങ്ങുകയുമാണെന്നാണ് പുതിയ റിപോര്‍ട്ട്.
മാക്കനോട് എനിക്ക് ദയ തോന്നുന്നു. അദ്ദേഹത്തിന് ശ്രദ്ധ നഷ്ടമായിരിക്കുന്നു. അദ്ദേഹം ഒരിക്കലും ഞങ്ങളെ ഒപ്പം കൂട്ടിയില്ല- ദീക്ഷിത് പറയുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിത് മാക്കനെ കുറ്റപ്പെടുത്തിയത്.
ഷീല ദീക്ഷിതിന്റെ പ്രസ്താവന പുറത്തുവന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അജയ് മാക്കന്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചു. മാക്കന്‍ ഷീല ദീക്ഷിതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിച്ചില്ലെന്നും അവര്‍ ആക്ഷേപമുന്നയിച്ചു. താന്‍ പ്രചാരണത്തിനുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നുവെന്നും ഷീല ദീക്ഷിത് പറഞ്ഞു.
അതേസമയം ഇതിനെതിരെയുള്ള പ്രതികരണവുമായി രംഗത്തെത്തിയ പി സി ചാക്കോ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിലെ എല്ലാവര്‍ക്കുമുണ്ടെന്നും ഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട സമയമല്ലെന്നും എല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കേണ്ട സമയമാണെന്നും വ്യക്തമാക്കി.
SUMMARY: Former Delhi chief minister Sheila Dikshit on Thursday accused Congress leader Ajay Maken of not taking other party leaders along during the campaigning for the assembly elections, saying "I pity Maken. He lost focus and he never took us along".
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Ajay Makan, Sheila Dixit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.